ഇസ്‌താംബുള്‍: ഭൂചലനം നാശം വിതച്ച തുര്‍ക്കിയില്‍ അവശിഷ്‌ടങ്ങളില്‍ കുടുങ്ങിയ പെണ്‍കുട്ടിയെ നാല് ദിവസത്തിന് ശേഷം രക്ഷപ്പെടുത്തി. ഇസ്‌മിറിലെ തകര്‍ന്ന കെട്ടിടത്തിന്‍റെ അവശിഷ്‌ടങ്ങള്‍ക്കിടയില്‍ നിന്നാണ് രക്ഷാപ്രവര്‍ത്തകര്‍ അയ്‌ദ ഗെസ്‌ഗിനെന്ന പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്. പെണ്‍കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭൂചലനത്തില്‍ ഇതുവരെ 102 പേരാണ് മരിച്ചത്. യുഎസ് ജിയോളജിക്കല്‍ സര്‍വെയുടെ റിപ്പോര്‍ട്ട് പ്രകാരം റിക്‌ടര്‍ സ്‌കെയിലില്‍ 7 രേഖപ്പെടുത്തിയ ഭൂചലനമാണ് മേഖലയില്‍ അനുഭവപ്പെട്ടത്.
അവശിഷ്‌ടങ്ങളില്‍ കുടുങ്ങിയ പെണ്‍കുട്ടിയെ നാല് ദിവസത്തിന് ശേഷം രക്ഷപ്പെടുത്തി
ഇസ്‌മിറിലെ തകര്‍ന്ന കെട്ടിടത്തിന്‍റെ അവശിഷ്‌ടങ്ങള്‍ക്കിടയില്‍ നിന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്. തുര്‍ക്കിയില്‍ കഴിഞ്ഞ ദിവസമുണ്ടായ ഭൂചലനത്തില്‍ ഇതുവരെ 102 പേര്‍ മരിച്ചു