അങ്കാറ: തുർക്കിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 8,151 പുതിയ കൊവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം ബുധനാഴ്ച അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 5,554,317 ആയി. കഴിഞ്ഞ ദിവസം 59 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് ആകെ 50,709 പേര്‍ക്ക് കൊവിഡ് മൂലം ജീവന്‍ നഷ്ടമായി.
4,946 പേരാണ് രോഗ മുക്തി നേടിയത്. അതേസമയം കഴിഞ്ഞ ജനുവരി 14 മുതല്‍ക്ക് രാജ്യത്ത് 39,060,000ത്തിലേറെ പേര്‍ കൊവിഡ് വാക്സിന്‍റെ ആദ്യ ഡോസും 21,270,000 പേര്‍ രണ്ടാം ഡോസും വാക്സിന്‍ സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
also read: അത് ചാറ്റിങ്ങല്ല, ചീറ്റിങ്; ഡേറ്റിങ് ആപ്പ് വഴി 77 കാരന് നഷ്ടമായത് 11 ലക്ഷം