ദമാസ്‌കസ്: തുർക്കി ഡ്രോൺ ആക്രമണത്തിൽ വടക്കുപടിഞ്ഞാറൻ സിറിയയിലെ 26 സൈനികർ കൊല്ലപ്പെട്ടു. ശനിയാഴ്ചയാണ് സംഭവം. വ്യാഴാഴ്ച സിറിയയിൽ നടന്ന ആക്രമണത്തിൽ 34 തുർക്കി സൈനികർ കൊല്ലപ്പെട്ടിരുന്നു. തുർക്കി സൈനികരെ കൊന്നതിന് പ്രതികാരം ചെയ്യുമെന്ന് തുർക്കി പ്രസിഡന്‍റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍ പറഞ്ഞു. ഈ സാഹചര്യത്തിലാണ് ആക്രമണം നടന്നത്.
ഇദ്‌ലിബ്, അലപ്പോ പ്രദേശങ്ങളിലെ സൈനിക കേന്ദ്രം ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്ന് ബ്രിട്ടൻ ആസ്ഥാനമായുള്ള നിരീക്ഷണാലയം അറിയിച്ചു. ആക്രമണത്തിൽ നിരവധി സ്ത്രീകളും കുട്ടികളും വീടുകളിൽ നിന്നും അഭയകേന്ദ്രങ്ങളിൽ നിന്നും പലായനം ചെയ്തതായി ഐക്യരാഷ്ട്രസഭ അറിയിച്ചു. സിറിയയിൽ 2011മുതൽ ആരംഭിച്ച ആക്രമണത്തിൽ ഇതുവരെ 380,000ത്തിലധികം ആളുകൾ കൊല്ലപ്പെട്ടു.