ETV Bharat / international

ഇസ്രയേൽ തെരഞ്ഞെടുപ്പ്; നെതന്യാഹുവിനെതിരെ പ്രതിഷേധം - ഇസ്രായേൽ തെരഞ്ഞെടുപ്പ്

നെതന്യാഹുവിനെതിരെ അഴിമതി ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെയാണ് പ്രതിഷേധം.

protest in Israel against Netanyahu  Thousands protest in Israel against Netanyahu  Protest in Israel against Netanyahu  fourth snap election in Israel  election in Israel  നെതന്യാഹു  ഇസ്രായേൽ തെരഞ്ഞെടുപ്പ്  നെതന്യാഹുവിനെതിരെ പ്രതിഷേധവുമായി ആയിരങ്ങൾ
ഇസ്രായേൽ തെരഞ്ഞെടുപ്പ്; നെതന്യാഹുവിനെതിരെ പ്രതിഷേധവുമായി ജനങ്ങൾ
author img

By

Published : Mar 21, 2021, 2:18 PM IST

ടെൽ അവീവ്: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ പ്രതിഷേധവുമായി ആയിരങ്ങൾ തെരുവിലിറങ്ങി. രാജ്യത്ത് ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും വലിയ നെതന്യാഹു വിരുദ്ധ പ്രതിഷേധമാണിത്.

ഇസ്രായേൽ സെനറ്റിലേക്കുള്ള പൊതു തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങൾ ശേഷിക്കെയാണ് ഇങ്ങനെയൊരു പ്രകടനമെന്ന് ഇസ്രയേൽ ദിനപത്രമായ ഹാരെസ് റിപ്പോർട്ട് ചെയ്തു.

പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് അടുത്തുള്ള പാരിസ് സ്ക്വയറിൽ ഇരുപതിനായിരത്തിലധികം പേരാണ് പ്രകടനത്തിൽ പങ്കെടുത്തത്. ഏപ്രിൽ 2019 മുതൽ വിവിധ തെരഞ്ഞെടുപ്പ് പരമ്പരകൾക്കാണ് ഇസ്രയേൽ ജനത സാക്ഷിയായത്. തെരഞ്ഞടുപ്പിൽ വിജയിച്ച പാർട്ടികൾക്ക് രണ്ട് തവണയും മന്ത്രിസഭ രൂപീകരിക്കാന്‍ സാധിച്ചില്ല.

മാർച്ച് 2020 ൽ മന്ത്രിസഭ രൂപീകരിച്ചെങ്കിലും വെറും അര വർഷം മാത്രമായിരുന്നു ആയുസ്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിജയിക്കുന്ന സ്ഥാനാർഥികൾ മന്ത്രിസഭ രൂപീകരിക്കാനുള്ള സാധ്യത കുറവാണെന്നാണ് ന്യൂ ഹോപ്പ് സെന്‍റർ വലത് പാർട്ടി സ്ഥാനാർഥി സോഫി റോൺ മോരിയ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.