ഗസ: വെസ്റ്റ് ബാങ്കിലെ നബ്ലസില്‍ ഇസ്രയേൽ സൈനികരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു മരണവും 70 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. പലസ്‌തീന്‍ റെഡ് ക്രസന്‍റ് സൊസൈറ്റിയാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. ബൈത്ത്, ദെയ്ർ അൽ ഹതാബ് പ്രദേശങ്ങളിലാണ് സംഭവം നടന്നത്.
13 വയസുള്ള ആണ്‍കുട്ടിയാണ് മരിച്ചത്. ഏറ്റുമുട്ടലിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയവയാണ് കൗമാരക്കാരന്‍ മരിച്ചതെന്ന് പലസ്‌തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം, സംഭവത്തിൽ ഇസ്രയേൽ സൈന്യം അന്വേഷണം പ്രഖ്യാപിച്ചുവെന്ന് സൈനിക പ്രസ് സർവീസ്, വാര്‍ത്താഏജന്‍സിയോട് പറഞ്ഞു.
2021 മെയ് മാസത്തിൽ, നബ്ലസിന് സമീപം ജൂതര്‍ വീട് നിർമാണം ആരംഭിച്ചിരുന്നു. പ്രദേശത്ത് ജൂത വിഭാഗത്തില്‍ പെട്ടവര്‍ കെട്ടിടം നിർമിക്കുന്നതിനെതിരെയും ഭൂമി പിടിച്ചെടുക്കുന്നതിനെതിരെയും പലസ്‌തീന്‍ പൗരന്മാര്‍ പ്രതിഷേധമുയര്‍ത്തി. തുടര്‍ന്ന്, ഇസ്രയേല്‍ സൈന്യം പ്രതിഷേധക്കാരെ അടിച്ചമര്‍ത്തുകയായിരുന്നു.
ALSO READ: കൊവിഡിന് ഗുളിക; മോൾനുപിരവിർ ഗുളികക്ക് അനുമതി നൽകി ബ്രിട്ടൺ