ETV Bharat / international

പൊതുമാപ്പ് പ്രഖ്യാപിച്ച് താലിബാൻ, സ്ത്രീകൾക്ക് സർക്കാരിൽ ചേരാം

അഫ്‌ഗാനിലെ പുതിയ സർക്കാരിനെ കുറിച്ച് കൃത്യമായ ധാരണ ആയിട്ടില്ലെന്നും എന്നാല്‍ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ പൂർണമായും ഇസ്‌ളാമിക് നേതൃത്വമായിരിക്കും അഫ്‌ഗാനില്‍ അധികാരത്തില്‍ വരികയെന്നും സമൻഗനി വ്യക്തമാക്കി.

Taliban announces amnesty urges women to join government
പൊതുമാപ്പ് പ്രഖ്യാപിച്ച് താലിബാൻ, സ്ത്രീകൾക്ക് സർക്കാരിൽ ചേരാം
author img

By

Published : Aug 17, 2021, 1:12 PM IST

കാബൂൾ: അഫ്‌ഗാനിസ്ഥാനില്‍ പൊതുമാപ്പ് പ്രഖ്യാപിച്ച് താലിബാൻ. മൂന്ന് മാസം നീണ്ട ആഭ്യന്തര യുദ്ധത്തിന് ശേഷം അധികാരം പിടിച്ച താലിബാൻ അഫ്‌ഗാനിസ്ഥാനില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു. അതോടൊപ്പം സ്ത്രീകൾക്ക് സർക്കാരില്‍ ചേരാമെന്നും ഇസ്‌ളാമിക് എമിറേറ്റ്സ് കൾച്ചറല്‍ മിഷൻ അംഗം ഇനാമുള്ള സമൻഗനി പറഞ്ഞു. അഫ്‌ഗാൻ സ്റ്റേറ്റ് ടെലിവിഷന് നല്‍കിയ അഭിമുഖത്തിലാണ് ഇനാമുള്ള സമൻഗനി താലിബാൻ നിലപാട് വ്യക്തമാക്കിയത്.

read more: അഫ്‌ഗാനിസ്ഥാനിൽ സർക്കാർ രൂപീകരണം; താലിബാൻ ദോഹയിൽ ചർച്ച നടത്തുന്നതായി റിപ്പോർട്ട്

സ്ത്രീകൾ ഇരകളാകണമെന്ന് ഇസ്ലാമിക് എമിറേറ്റ് ആഗ്രഹിക്കുന്നില്ലെന്നും സമൻഗനി പറഞ്ഞു. അതോടൊപ്പം അഫ്‌ഗാനിലെ പുതിയ സർക്കാരിനെ കുറിച്ച് കൃത്യമായ ധാരണ ആയിട്ടില്ലെന്നും എന്നാല്‍ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ പൂർണമായും ഇസ്‌ളാമിക് നേതൃത്വമായിരിക്കും അഫ്‌ഗാനില്‍ അധികാരത്തില്‍ വരികയെന്നും സമൻഗനി വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.