ETV Bharat / international

ഇസ്രായേല്‍ മിസൈല്‍ ആക്രമണത്തെ തകര്‍ത്ത് സിറിയന്‍ സൈന്യം

author img

By

Published : Dec 23, 2019, 1:02 PM IST

പ്രതിരോധ മിസൈല്‍ പ്രയോഗിച്ചാണ് സിറിയ ഇസ്രായേല്‍ ആക്രമണത്തെ തകര്‍ത്തതെന്നാണ് റിപ്പോര്‍ട്ട്.

Syrian air defense news  Damascus missile attacks news  ഇസ്രായേല്‍ സിറിയ സംഘര്‍ഷം  ഇസ്രായേല്‍ ആക്രമണം
ഇസ്രായേല്‍ മിസൈല്‍ ആക്രമണത്തെ തകര്‍ത്ത് സിറിയന്‍ സൈന്യം

ദമാസ്‌കസ്: ഇസ്രായേലിന്‍റെ ഭാഗത്തുനിന്നുണ്ടായ മിസൈല്‍ ആക്രണത്തെ സിറിയന്‍ വ്യോമസേന തകര്‍ത്തതായി സിറിയന്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. സിറിയന്‍ തലസ്ഥാനമായി ദമാസ്‌കസിലെ ജനങ്ങള്‍ വലിയ സ്ഫോടന ശബ്‌ദം കേട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രതിരോധ മിസൈല്‍ പ്രയോഗിച്ചാണ് സിറിയ ഇസ്രായേല്‍ ആക്രമണത്തെ തകര്‍ത്തതെന്നാണ് റിപ്പോര്‍ട്ട്. ദമാസ്‌കസിലെ പട്ടണമായ അക്രബയില്‍ ഒരു മിസൈല്‍ പതിച്ചതായും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്.

സിറിയന്‍ സൈന്യത്തിന്‍റെ ക്യാമ്പാണ് മിസൈല്‍ ആക്രമണത്തില്‍ ലക്ഷ്യം വച്ചത്. കഴിഞ്ഞ ഏതാനും മാസങ്ങളായി സിറിയ ഇസ്രായേല്‍ സംഘര്‍ഷം രൂക്ഷമാകുന്നുണ്ട്. തുടര്‍ച്ചയായി ആകാശ ആക്രമണങ്ങള്‍ ഇസ്രായേലിന്‍റെ ഭാഗത്തു നിന്നുണ്ടാകുന്നുണ്ട്. ഈ വര്‍ഷം മാത്രം 17 തവണ സിറിയയില്‍ ഇസ്രായേല്‍ ആക്രമണം നടത്തിയിട്ടുണ്ട്.

Intro:Body:

intl 1

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.