റിയാദ്: സൗദിയിൽ 1,289 കൊവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 144 മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. തിങ്കളാഴ്ച 174 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.
രണ്ടാഴ്ച മുമ്പാണ് ആരോഗ്യ മന്ത്രാലയം അണുബാധ ക്ലസ്റ്റർ പ്രദേശങ്ങളിൽ പരിശോധന നടത്താൻ തുടങ്ങിയത്. അന്ന് മുതൽ സൗദി അറേബ്യയിലെ കൊവിഡ് കേസുകളിൽ വൻ വർധനവാണ് റിപ്പോർട്ട് ചെയ്യുന്നത്. ആരോഗ്യ വകുപ്പിന്‍റെ കണക്കുകൾ പ്രകാരം രാജ്യത്തുടനീളം ഒരു ദശലക്ഷം ആളുകളെ പരിശോധനയ്ക്ക് വിധേയമാക്കി.