റിയാദ് : 11 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കുള്ള യാത്രാവിലക്ക് പിൻവലിച്ച് സൗദി അറേബ്യ. കൊവിഡ് പശ്ചാത്തലത്തിൽ ആകെ 20 രാജ്യങ്ങൾക്കാണ് സൗദി അറേബ്യ യാത്ര വിലക്ക് ഏർപ്പെടുത്തിയിരുന്നത്. യുഎഇ, ജർമനി, യുഎസ്, അയർലൻഡ്, ഇറ്റലി, പോർച്ചുഗൽ, യുകെ, സ്വീഡൻ, സ്വിറ്റ്സർലൻഡ്, ഫ്രാൻസ്, ജപ്പാൻ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാർക്കുള്ള വിലക്കാണ് ഞായറാഴ്ച അർധരാത്രി റദ്ദാക്കിയത്. അതേസമയം ഇന്ത്യ, പാകിസ്ഥാൻ, അർജന്‍റീന, ഇൻഡോനേഷ്യ, തുർക്കി, സൗത്ത് ആഫ്രിക്ക, ലെബനൻ, ഈജിപ്ത്, ബ്രസീൽ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്ക് തുടരും.
Also Read: രാജ്യത്ത് 1,65,553 പേർക്ക് കൂടി കൊവിഡ് ; മരണം 3,460
നിയന്ത്രണം നീക്കിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ക്വാറന്‍റൈൻ നിർബന്ധമാണ്. യാത്രക്കാർ രാജ്യത്തെ ക്വാറന്‍റൈൻ കേന്ദ്രങ്ങളിലൊന്നിൽ സ്വന്തം ചെലവിൽ ഏഴ് ദിവസത്തെ നിരീക്ഷണം പൂർത്തിയാക്കിയ ശേഷം ഏഴാം ദിവസം ആർടിപിസിആർ പരിശോധനയ്ക്ക് വിധേയരാകേണ്ടതുണ്ട്. പരിശോധനാഫലം നെഗറ്റീവ് ആണെങ്കിൽ മാത്രമേ ക്വാറന്‍റൈൻ കേന്ദ്രത്തിൽ നിന്ന് പുറത്തിറങ്ങാനാകൂ.