റിയാദ്: സൗദി അറേബ്യയില്‍ ആദ്യ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. വടക്കന്‍ ആഫ്രിക്കയില്‍ നിന്ന് എത്തിയ സൗദി പൗരനാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. സ്റ്റേറ്റ് ന്യൂസ് ഏജന്‍സിയായ എസ്‌പിഎയാണ് ഇക്കാര്യം അറിയിച്ചത്.
Saudi Arabia confirms omicron: രോഗം സ്ഥിരീകരിച്ചയാളെയും സമ്പര്‍ക്ക പട്ടികയിലുള്ളവരേയും ഐസൊലേറ്റ് ചെയ്‌തിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. മിഡില്‍ ഈസ്റ്റിലും വടക്കന്‍ ആഫ്രിക്കയിലും റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ കേസാണിത്.
നവംബര്‍ 24ന് ദക്ഷിണ ആഫ്രിക്കയിലാണ് ലോകത്ത് ആദ്യമായി ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്. ഇസ്രയേല്‍, യു.കെ, ജർമനി, ഇറ്റലി, ബെൽജിയം, ഹോങ്കോങ് എന്നിവിടങ്ങളിലും വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്.
Also read: Omicron: ഒമിക്രോൺ കൂടുതല്‍ രാജ്യങ്ങളിലേക്ക്; അതീവ ജാഗ്രതയില്‍ ലോകരാഷ്ട്രങ്ങള്‍