ETV Bharat / international

തബ്‌ലീഗ് ജമാഅത്തിനെ നിരോധിച്ച് സൗദി അറേബ്യ - തബ്‌ലീഗ് ജമാഅത്തിനെ നിരോധിച്ച് സൗദി

സമൂഹത്തിന് ആപത്തെന്ന് ആരോപിച്ചാണ് സൗദി അറേബ്യയില്‍ തബ്‌ലീഗ് ജമാഅത്തിന് നിരോധനം ഏര്‍പ്പെടുത്തിയത്.

Saudi Arabia bans Tablighi Jamaat  Saudi calls Tablighi gates of terrorism  തബ്‌ലീഗ് ജമാഅത്ത് ഭീകരവാദത്തിന്‍റെ കവാടം  തബ്‌ലീഗ് ജമാഅത്തിനെ നിരോധിച്ച് സൗദി  സൗദി ഇസ്‌ലാമിക കാര്യ മന്ത്രി ഡോ. അബ്‌ദുല്ലത്തീഫ്
'ഭീകരവാദത്തിന്‍റെ കവാടം'; തബ്‌ലീഗ് ജമാഅത്തിനെ നിരോധിച്ച് സൗദി അറേബ്യ
author img

By

Published : Dec 12, 2021, 7:57 AM IST

Updated : Dec 12, 2021, 9:45 AM IST

റിയാദ്: ഇസ്‌ലാമിക സംഘടനയായ തബ്‌ലീഗ് ജമാഅത്തിനെ നിരോധിച്ച് സൗദി അറേബ്യ. സംഘടന 'സമൂഹത്തിന് ആപത്താണെന്നും' ‘ഭീകരവാദത്തിന്‍റെ കവാടങ്ങളില്‍ ഒന്ന്’ എന്നും ആരോപിച്ചാണ് സൗദി സംഘടനയ്‌ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. തബ്‌ലീഗ് ജമാഅത്തിനെക്കുറിച്ച് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനായി അടുത്ത ജുമുഅ ഖുതുബയില്‍ (വെള്ളിയാഴ്ചത്തെ ഉദ്ബോധന പ്രസംഗം) ഇമാമുമാര്‍ സംസാരിക്കും.

ALSO READ: Narendra Modi Twitter Account Hacked | പ്രധാനമന്ത്രിയുടെ ഹാക്ക് ചെയ്യപ്പെട്ട ട്വിറ്റര്‍ അക്കൗണ്ട് പുനഃസ്ഥാപിച്ചു

സൗദി ഇസ്‌ലാമിക കാര്യ മന്ത്രി ഡോ. അബ്‌ദുല്ലത്തീഫ് അൽ അല്‍ഷെയ്‌ഖ് ഇതുസംബന്ധിച്ച് രാജ്യത്തെ പള്ളികളിലെ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. തബ്‌ലീഗ് ഗ്രൂപ്പിന്‍റെ പ്രവര്‍ത്തനം വഴിതെറ്റിക്കുന്നതാണ്, അത് അപകടമാണ്. തീവ്രവാദത്തിന്‍റെ കവാടങ്ങളിലൊന്നാണ് അത്, അവര്‍ മറിച്ച് അവകാശപ്പെട്ടാലും. തബ്‌ലീഗ്, ദഅ്‌വ എന്നിവ ഉള്‍പ്പെടെ പക്ഷപാതിത്വമുള്ള സംഘടനകളുടെ ബന്ധം സൗദി നിരോധിച്ചിരിക്കുന്നുവെന്നും മന്ത്രാലയം വ്യക്തമാക്കി.

Last Updated : Dec 12, 2021, 9:45 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.