ETV Bharat / international

സിറിയയിൽ 39 വെടിനിർത്തൽ ലംഘനങ്ങൾ റിപ്പോര്‍ട്ട് ചെയ്തതായി റഷ്യ - സിറിയയിൽ വെടിനിർത്തൽ ലംഘനം

സിറിയൻ സായുധ സേന 12 സ്ഫോടകവസ്തുക്കൾ കണ്ടെത്തി നിർവീര്യമാക്കി

Russia records ceasefire violations  Russian ceasefire  syrian ceasefire  സിറിയയിൽ വെടിനിർത്തൽ ലംഘനം  റഷ്യൻ വെടിനിർത്തൽ ലംഘനം
സിറിയയിൽ 39 വെടിനിർത്തൽ ലംഘനങ്ങൾ റഷ്യ രേഖപ്പെടുത്തി
author img

By

Published : Dec 20, 2020, 4:53 PM IST

മോസ്‌കോ: സിറിയയിൽ വെടിനിർത്തൽ കരാര്‍ ലംഘനം നിരീക്ഷിക്കുന്ന റഷ്യൻ-തുർക്കി കമ്മിഷന്‍റെ റഷ്യൻ പക്ഷം കഴിഞ്ഞ 24 മണിക്കൂറിൽ 39 വെടിനിർത്തൽ ലംഘനങ്ങൾ രേഖപ്പെടുത്തിയെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം, 138 സ്ത്രീകളും 235 കുട്ടികളുമടക്കം 460 സിറിയൻ അഭയാർഥികൾ കഴിഞ്ഞ ദിവസം ലെബനനിൽ നിന്ന് ജയ്ദെത്-യാബസ്, ടെൽ-കാല ചെക്ക്പോസ്റ്റുകൾ വഴി മടങ്ങിയെത്തിയതായി റഷ്യൻ പ്രതിരോധ മന്ത്രാലയം പ്രത്യേക ബുള്ളറ്റിനിൽ അറിയിച്ചു. സിറിയൻ സായുധ സേനയിൽ നിന്നുള്ള എഞ്ചിനീയറിങ് സൈനികർ ഡമാസ്‌കസ്, ദാര പ്രവിശ്യകളിലെ 1.9 ഹെക്ടർ (4.6 ഏക്കർ) പ്രദേശം നശിപ്പിച്ചു. 12 സ്ഫോടകവസ്തുക്കൾ കണ്ടെത്തി നിർവീര്യമാക്കിയതായും അധികൃതര്‍ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.