ടെഹ്‌റാൻ: അമേരിക്കൻ സൈനിക താവളങ്ങളിൽ ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ച് ഇറാൻ. ഇറാനിലെ ഉന്നത ജനറലിനെ അമേരിക്ക കൊലപ്പെടുത്തിയതിന് പ്രതികാരമായി അമേരിക്കയെ ഇറാഖില്‍ നിന്ന് പുറത്താക്കുമെന്ന് ഇറാൻ പ്രസിഡന്‍റ് ഹസ്സൻ റൂഹാനി.
ബുധനാഴ്ച പുലർച്ചെയാണ് ഇറാഖിലെ രണ്ട് അമേരിക്കൻ സൈനിക താവളങ്ങളിൽ ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചത്. ഇറാൻ സൈനിക തലവൻ ഖാസിം സുലൈമാനിക്ക് നേരെ യുഎസ് നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം ഉടലെടുത്തത്. അതേസമയം, ആക്രമണത്തില്‍ ആളപായമില്ലെന്ന് ഇറാഖ് സർക്കാർ അറിയിച്ചു.