ETV Bharat / international

റമദാന്‍ വ്രതാരംഭം; സൗദിയില്‍ പൊതുമാപ്പ്

പൊതുമാപ്പിന് അർഹരായ വിദേശികളെ സ്വദേശത്തേക്ക് തിരിച്ചയക്കും. ഗുരുതരമായ കുറ്റങ്ങള്‍ ചെയ്തവര്‍ക്ക് പൊതുമാപ്പ് ലഭിക്കില്ല.

റമദാന്‍ വ്രതാരംഭം; അര്‍ഹരായ തടവുകാർക്ക് പൊതുമാപ്പ് നല്‍കി സൗദി
author img

By

Published : May 6, 2019, 4:34 AM IST

റിയാദ്: ഒമാനൊഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ റമദാന്‍ വ്രതാരംഭത്തിന് തുടക്കമായി. റമദാനോട് അനുബന്ധിച്ച് അര്‍ഹരായ തടവുകാർക്ക് പൊതുമാപ്പ് നല്‍കി വിട്ടയക്കാനൊരുങ്ങുകയാണ് സൗദി. സൗദി രാജാവാണ് പൊതുമാപ്പ് പ്രഖ്യാപിച്ചത്. റമദാന് കുടുംബാംഗങ്ങളോടൊപ്പം ചെലവഴിക്കുന്നതിന് അവസരമൊരുക്കുന്നതിനാണ് സ്വദേശികളും വിദേശികളും അടക്കമുള്ള തടവുകാരെ പൊതുമാപ്പ് നൽകി വിട്ടയക്കുന്നത്.

രാജ്യ സുരക്ഷക്ക് ഭീഷണിയായ കുറ്റകൃത്യങ്ങള്‍, കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളില്‍പ്പെട്ടവര്‍ക്ക് പൊതുമാപ്പ് ലഭിക്കില്ല. ജയിൽ വകുപ്പ്, പൊലീസ്, ഗവർണറേറ്റ്, പാസ്പോർട്ട് വിഭാഗം എന്നിവയുടെ പ്രതിനിധികൾ അടങ്ങിയ പ്രത്യേക കമ്മറ്റിയാണ് പൊതുമാപ്പിന് അർഹരായവരെ കണ്ടെത്തുന്നത്. തെരഞ്ഞെടുക്കപ്പെട്ട തടവുകാരെ മുഴുവനും വിട്ടയക്കുന്നതുവരെ കമ്മറ്റി പ്രവര്‍ത്തനം നടത്തും. പൊതുമാപ്പിന് അർഹരായ വിദേശികളെ സ്വദേശത്തേക്ക് തിരിച്ചയക്കും. സൗദിയില്‍ തടവിലായിട്ടുള്ള ഇന്ത്യക്കാര്‍ക്കടക്കം പ്രതീക്ഷ നല്‍കുന്നതാണ് പ്രഖ്യാപനം.

Intro:Body:

റമദാന്‍ പിറന്നു; സൗദിയിൽ പൊതുമാപ്പ്

By Web Team

First Published 6, May 2019, 12:37 AM IST

HIGHLIGHTS

വ്യവസ്ഥകൾ പൂർണമായ അവസാനത്തെ തടവുകാരെനെയും വിട്ടയക്കുന്നതുവരെ പ്രത്യേക കമ്മിറ്റിയുടെ പ്രവർത്തനം തുടരും. പൊതുമാപ്പിന് അർഹരായ വിദേശികളെ സ്വദേശത്തേക്കു തിരിച്ചയക്കും

റിയാദ്; റമദാനോട് അനുബന്ധിച്ചു തടവുകാർക്ക് രാജാവാണു പൊതുമാപ്പ് പ്രഖ്യാപിച്ചത്. കുടുംബാംഗങ്ങളോടൊപ്പം റമദാൻ ചിലവഴിക്കുന്നതിനു അവസരമൊരുക്കുന്നതിനാണ് സ്വദേശികളും വിദേശികളും അടക്കമുള്ള തടവുകാരെ പൊതുമാപ്പു നൽകി വിട്ടയക്കുന്നത്. നിശ്ചിത വ്യവസ്ഥകൾ പൂർണമായവരെയാകും റമദാനോട് അനുബന്ധിച്ചുള്ള പൊതുമാപ്പിൽ വിട്ടയക്കുക.

രാജ്യ സുരക്ഷക്ക് ഭീഷണിയായ കുറ്റകൃത്യങ്ങളിലും കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ വലിയ കുറ്റകൃത്യങ്ങളിലും ശിക്ഷിക്കപ്പെട്ടവർക്കു പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കില്ല. ജയിൽ വകുപ്പ്, പൊലീസ്, ഗവർണററേറ്റ്, പാസ്പോർട്ട് വിഭാഗം എന്നിവയുടെ പ്രതിനിധികൾ അടങ്ങിയ പ്രത്യേക കമ്മിറ്റികളാണ് പൊതുമാപ്പിന് അർഹരായവരെ കണ്ടെത്തുന്നത്.

വ്യവസ്ഥകൾ പൂർണമായ അവസാനത്തെ തടവുകാരെനെയും വിട്ടയക്കുന്നതുവരെ പ്രത്യേക കമ്മിറ്റിയുടെ പ്രവർത്തനം തുടരും. പൊതുമാപ്പിന് അർഹരായ വിദേശികളെ സ്വദേശത്തേക്കു തിരിച്ചയക്കും. നിരവധി തടവുകാർക്ക് പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കുമെന്നാണ് കരുതുന്നത്. പൊതുമാപ്പിന് അർഹരായ തടവുകാരുടെ ആദ്യ ബാച്ചിനെ വിവിധ പ്രവിശ്യകളിലെ ജയിലുകളിൽ നിന്ന് ഉടൻ വിട്ടയക്കും.

റിയാദ്: ഒമാനൊഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളിലും റംസാന്‍വ്രതാരംഭത്തിന് തുടക്കമാകുകയാണ്. റംസാനെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് വിശ്വാസികള്‍. ആരാധനാ കര്‍മങ്ങളും ദാനധര്‍മങ്ങളും വര്‍ധിപ്പിക്കുന്ന മാസമാണ് റംസാന്‍. പാപമോചന പ്രാര്‍ഥനകളും, ഖുറാന്‍ പാരായണവും ഈ മാസം വര്‍ധിക്കും. സഹജീവികളുടെ പട്ടിണിയും ദാരിദ്യവും അടുത്തറിയാന്‍ കൂടി അവസരം നല്‍കുന്നതാണ് ഒരു മാസം നീണ്ടു നില്‍ക്കുന്ന റംസാന്‍ വ്രതം.

Conclusion:

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.