സന : യമനിലെ തെക്കൻ പ്രവിശ്യയായ ലഹ്ജിലെ അൽ അനദ് വ്യോമത്താവളത്തിന് നേരെ ഞായറാഴ്ചയുണ്ടായ മിസൈൽ, ഡ്രോൺ ആക്രമണത്തില്‍ 30 സൈനികര്‍ കൊല്ലപ്പെട്ടു. രാജ്യത്ത് സമീപ കാലത്ത് നടന്ന ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നാണിത്.
സംഭവത്തില്‍ 65 പേർക്ക് പരിക്കേറ്റു. രക്ഷാപ്രവര്‍ത്തനം അവസാനിക്കാത്ത സാഹചര്യത്തില്‍ അപകടത്തിൽപ്പെട്ടവരുടെ എണ്ണം ഉയരാന്‍ സാധ്യത കൂടുതലാണെന്നാണ് വിവരം.
ALSO READ: അന്താരാഷ്‌ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് സെപ്‌റ്റംബര്‍ 30 വരെ നീട്ടി ഇന്ത്യ
യെമന്‍ ദക്ഷിണ സേന വക്താവ് മുഹമ്മദ് അൽ നഖിബാണ് ഇക്കാര്യം അറിയിച്ചത്. അന്താരാഷ്ട്ര അംഗീകൃത സർക്കാർ വ്യോമത്താവളത്തില്‍ കുറഞ്ഞത് മൂന്ന് സ്ഫോടനങ്ങൾ നടന്നതായി യെമൻ അധികൃതർ പറഞ്ഞു.
ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇതുവരെയാരും രംഗത്തെത്തിയിട്ടില്ല.