ബാഗ്ദാഗ് : അഷൂറ ദിനത്തില്‍ ഇറാഖിലെ കർബലയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 31 മരണം. അപകടത്തില്‍ നൂറിലധികം പേർക്ക് പരിക്കേറ്റതായും മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും ഇറാഖ് ആരോഗ്യമന്ത്രാലയം അറിയിച്ചു.
അഷൂറ ദിനത്തിന്‍റെ ഭാഗമായി ലക്ഷക്കണക്കിന് പേർ ബാഗ്ദാദില്‍ നിന്ന് നൂറ് കിലോമീറ്ററോളം അകലെയുള്ള കർബല നഗരത്തിലെത്തിയിരുന്നു. വിശ്വാസികൾ ആരാധനാലയത്തിലേക്ക് നടന്നുനീങ്ങുന്നതിനിടെ നടപ്പാതയുടെ ഒരു ഭാഗം തകർന്നുവീഴുകയും ഇതോടൊപ്പം ജനങ്ങൾ പരിഭ്രാന്തരായി ഓടിയതുമാണ് അപകട കാരണമെന്നാണ് റിപ്പോർട്ട്.