ETV Bharat / international

തെക്കുകിഴക്കൻ തുർക്കിയിൽ ഭൂചലനം - earthquake shakes southeast Turkey

ഭൂചലനം മലത്യ പ്രവിശ്യയിലെ പൊട്ടൂർജ് പട്ടണത്തിലാണ് കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് സർക്കാർ നടത്തുന്ന ഡിസാസ്റ്റർ ആൻഡ് എമർജൻസി മാനേജ്‌മെന്‍റ് പ്രസിഡൻസി.

Magnitude 5.0 earthquake shakes southeast Turkey  തെക്കുകിഴക്കൻ തുർക്കിയിൽ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലം  earthquake shakes southeast Turkey  തുർക്കിയിൽ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലം
ഭൂചലനം
author img

By

Published : Jun 6, 2020, 10:17 AM IST

അങ്കാര: തെക്കുകിഴക്കൻ തുർക്കിയിൽ റിക്ടർ സ്കെയിലിൽ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. വെള്ളിയാഴ്ചയുണ്ടായ ഭൂചലനം മലത്യ പ്രവിശ്യയിലെ പൊട്ടൂർജ് പട്ടണത്തിലാണ് കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് സർക്കാർ നടത്തുന്ന ഡിസാസ്റ്റർ ആൻഡ് എമർജൻസി മാനേജ്‌മെന്‍റ് പ്രസിഡൻസി അറിയിച്ചു. ഭൂചലനം ജനങ്ങളിൽ പരിഭ്രാന്ത്രി പരത്തിയെങ്കിലും പരിക്കുകളോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. തൂർക്കിയുടെ അയൽ പ്രവിശ്യകളിൽ നേരിയ തോതിൽ ഭൂചലനം അനുഭവപ്പെട്ടതായും കെട്ടിടം തകരുമെന്ന് ഭയന്ന് ചിലർ വീടുകളിൽ നിന്ന് പുറത്തേക്ക് ഓടിയതായും സർക്കാർ ഏജൻസി റിപ്പോർട്ട് ചെയ്തു.

ജനുവരിയിൽ അയൽ പ്രവിശ്യയായ ഇലാസിഗിൽ അനുഭവപ്പെട്ട ശക്തമായ ഭൂചലനത്തിൽ മാലത്യയിലെ നാലുപേരുൾപ്പെടെ 41 പേർ മരിച്ചിരുന്നു.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.