ETV Bharat / international

കിഴക്കൻ തുർക്കിയിൽ ഭൂചലനം; ആളപായമില്ല - ആളപായമില്ല

ഈ വർഷം തന്നെ രാജ്യത്ത് രണ്ട് ശക്തമായ ഭൂചലനങ്ങളാണുണ്ടായത്. കഴിഞ്ഞ മാസം പടിഞ്ഞാറൻ തുറമുഖ നഗരമായ ഇസ്‌മിറില്‍ 114 പേർ കൊല്ലപ്പെട്ടു. എലസിഗ് പ്രവിശ്യയിൽ ഒരാളും മലാട്ട്യയിൽ 41 പേരും കൊല്ലപ്പെട്ടു

Magnitude 4.7 quake hits eastern Turkey, no damage reported  Magnitude 4.7 quake hits eastern Turkey  no damage reported  Turkey  കിഴക്കൻ തുർക്കിയിൽ ഭൂചലനം; ആളപായമില്ല  കിഴക്കൻ തുർക്കിയിൽ ഭൂചലനം  ആളപായമില്ല  ഭൂചലനം
കിഴക്കൻ തുർക്കിയിൽ ഭൂചലനം; ആളപായമില്ല
author img

By

Published : Nov 27, 2020, 4:37 PM IST

അങ്കാറ: കിഴക്കൻ തുർക്കിയിലെ മലാട്ട്യ പ്രവിശ്യയിൽ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. പുതുർഗെ പട്ടണമാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. പ്രാദേശിക സമയം രാവിലെ 11.27 നാണ് ഭൂചലനം ഉണ്ടായതെന്ന് തുർക്കിയിലെ ദുരന്ത, അടിയന്തര മാനേജ്മെന്‍റ് ഡയറക്ടറേറ്റ് അറിയിച്ചു. കെട്ടിടങ്ങൾ തകരുമെന്ന് ഭയന്ന് നിരവധി ആളുകൾ വീടുകളിൽ നിന്നും ജോലിസ്ഥലങ്ങളിൽ നിന്നും പുറിത്തിറങ്ങി ഓടി.

തുർക്കിയില്‍ ഭൂകമ്പങ്ങൾ പതിവായിക്കൊണ്ടിരിക്കുകയാണ്. ഈ വർഷം തന്നെ രാജ്യത്ത് രണ്ട് ശക്തമായ ഭൂചലനങ്ങളുണ്ടായി. കഴിഞ്ഞ മാസം പടിഞ്ഞാറൻ തുറമുഖ നഗരമായ ഇസ്മിറിൽ 114 പേർ കൊല്ലപ്പെട്ടു. എലസിഗ് പ്രവിശ്യയിൽ ഒരാളാണ് കൊല്ലപ്പെട്ടത്. മലാട്ട്യയിൽ 41 പേരും കൊല്ലപ്പെട്ടു. 1999 ൽ വടക്കുപടിഞ്ഞാറൻ തുർക്കിയിൽ ഉണ്ടായ ശക്തമായ ഭൂകമ്പത്തിൽ 17,000 പേർ മരിച്ചിരുന്നു.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.