ETV Bharat / international

കടലില്‍ കുടുങ്ങിയ 383 കുടിയേറ്റക്കാരെ രക്ഷപ്പെടുത്തി

ലിബിയയില്‍ നിന്നും റബര്‍ ബോട്ടില്‍ യൂറോപ്പിലേക്ക് കുടിയേറാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഘം കടലില്‍ അകപ്പെട്ടത്.

കടലില്‍ കുടുങ്ങിയ 383 കുടിയേറ്റക്കാരെ രക്ഷപ്പെടുത്തി
author img

By

Published : Nov 24, 2019, 5:52 AM IST

ട്രിപ്പോളി (ലിബിയ): ലിബിയയില്‍ നിന്ന് യൂറോപ്പിലേക്കുള്ള യാത്രയ്‌ക്കിടെ കടലില്‍ കുടുങ്ങിയ 383 പേരെ ലിബിയയുടെ പടിഞ്ഞാറന്‍ തീരത്തുവച്ച് ലിബിയന്‍ തീരദേശ സംരക്ഷണ സേന രക്ഷിച്ചു. ലിബിയന്‍ നാവികസേനയാണ് വാര്‍ത്ത പുറത്തുവിട്ടത്. തീര സംരക്ഷണ സേന കടലില്‍ നടത്തിയ പട്രോളിങ്ങിനിടെയാണ് റബര്‍ ബോട്ടില്‍ സഞ്ചരിക്കുകയായിരുന്ന സംഘത്തെ കണ്ടെത്തിയത്. സിറിയയില്‍ നിന്ന് കടല്‍ മാര്‍ഗം യൂറോപ്പിലേക്ക് കുടിയേറാനാണ് സംഘം റബര്‍ ബോട്ടില്‍ യാത്ര ആരംഭിച്ചത്. ഗര്‍ഭിണിയായ സ്‌ത്രീയും കുട്ടികളുമടങ്ങുന്ന സംഘത്തെയാണ് അതിര്‍ത്തി സംരക്ഷണസേന കരയിലേക്ക് സുരക്ഷിതമായെത്തിച്ചത്.

ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സിറിയയില്‍ നിന്ന് പാശ്ചാത്യ രാജ്യങ്ങളിലേക്ക് കുടിയേറാന്‍ നിരവധി ആളുകള്‍ ശ്രമിക്കുന്നുണ്ട്. കടലിലൂടെയുള്ള യാത്ര തികച്ചും ദുര്‍ഘടമാണ്. യാത്രയ്‌ക്കുപയോഗിക്കുന്നത് ഒട്ടും സുരക്ഷിതമല്ലാത്ത റബര്‍ ബോട്ടുകളായതിനാല്‍ അപകടത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. കഴിഞ്ഞ ഏതാനും വര്‍ഷത്തിനിടെ ആയിരക്കണക്കിന് ആളുകളാണ് കടല്‍ യാത്രയ്‌ക്കിടെ മരണപ്പെട്ടത്.

Intro:Body:

https://www.aninews.in/news/world/others/libya-383-migrants-rescued-off-western-coast20191124034653/

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.