ETV Bharat / international

യുഎഇയിലേക്കുള്ള യാത്രക്ക് മുന്നറിയിപ്പ് നൽകി ഇസ്രയേൽ

ചൊവ്വാഴ്‌ച 28 പേർക്കാണ് ഇസ്രായേലിൽ പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്.

COVID-19: Israel issues 'severe' warning against travel to UAE  കൊവിഡ് വ്യാപനം  ഇസ്രായേൽ  ഇസ്രായേൽ കൊവിഡ്  കൊവിഡ്  ഇസ്രായേൽ ആരോഗ്യ മന്ത്രാലയം  ഇസ്രായേൽ യാത്രാ മുന്നറിയിപ്പ്  ഇസ്രായേലിലേക്ക് യാത്രാ മുന്നറിയിപ്പ്  Israel warning against travel to UAE  arning against travel to UAE  UAE  Israel  Israel Health Ministry
യുഎഇയിലേക്കുള്ള യാത്രക്ക് മുന്നറിയിപ്പ്
author img

By

Published : Jun 17, 2021, 9:52 AM IST

ജെറുസലേം: കൊവിഡ് വ്യാപനത്തെ തുടർന്ന് യുഎഇയിലേക്കുള്ള യാത്രക്ക് മുന്നറിയിപ്പ് നൽകി ഇസ്രയേൽ ആരോഗ്യ മന്ത്രാലയം. ബുധനാഴ്‌ചയാണ് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയത്. യുഎഇ, ഉഗാണ്ട, ഉറുഗ്വേ, എത്യോപ്യ, ബൊളീവിയ, മാലിദ്വീപ്, നമീബിയ, നേപ്പാൾ, പരാഗ്വേ, ചിലി, കൊളംബിയ, കോസ്റ്റാറിക്ക, ടുണീഷ്യ എന്നീ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. യാത്രാ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് പെറുവിനെ ഒഴിവാക്കി.

രാജ്യങ്ങളിലെ രോഗാവസ്ഥകളിൽ കാര്യമായ പുരോഗതിയില്ലെങ്കിൽ, പരമാവധി അപകടസാധ്യതയുള്ളവ എന്ന മറ്റൊരു പട്ടിക കൂടി തയ്യാറാക്കിയിട്ടുണ്ട്. അർജന്‍റീന, ബ്രസീൽ, ദക്ഷിണാഫ്രിക്ക, ഇന്ത്യ, മെക്‌സികോ, റക്ഷ്യ എന്നീ രാജ്യങ്ങൾ ഈ പട്ടികയിൽ ഉൾപ്പെടുന്നു. ഈ രാജ്യങ്ങളിൽ നിന്നുള്ള കൊവിഡ് മുക്‌തരായവരും വാക്‌സിൻ സ്വീകരിച്ചവരും ഉൾപ്പെടെയുള്ള യാത്രക്കാർ ഇസ്രായേലിലേക്ക് വരുമ്പോൾ ജൂൺ 27 വരെ ക്വാറന്‍റൈൻ ആവശ്യമാണെന്നും മന്ത്രാലം അറിയിച്ചു.

ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് ചൊവ്വാഴ്‌ച 28 പേർക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് വ്യാപനം ആരംഭിച്ചതോടെ മോഡിനിലെ ഒരു സ്‌കൂളിലെ 11 കുട്ടികൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

Also Read: ഇസ്രയേൽ, ഹമാസ് വെടിനിർത്തൽ കരാർ സ്വാഗതം ചെയ്ത് അന്‍റോണിയോ ഗുട്ടെറസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.