ടെല്‍അവിവ് (ഇസ്രയേല്‍): അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാനൊരുങ്ങി ഇസ്രയേല്‍. ഓഗസ്റ്റ് 16 മുതല്‍ സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ തയ്യാറെടുക്കുന്നതായി ഗതാഗത മന്ത്രി മിറി റെഗെവിനെ ഉദ്ധരിച്ച് സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. വിമാനത്താവളങ്ങളില്‍ റാപ്പിഡ് കൊവിഡ് ടെസ്റ്റ് നടത്തുന്നതിനുള്ള നീക്കങ്ങളും സജീവമാണ്. ഇത്തരത്തിലുള്ള ടെസ്റ്റില്‍ 20 മുതല്‍ 30 വരെ മിനിറ്റിനുള്ളില്‍ പരിശോധനാ ഫലം ലഭിക്കും. താരതമ്യേന കുറഞ്ഞ കൊവിഡ് നിരക്കുള്ള രാജ്യങ്ങളില്‍ നിന്ന് ഇസ്രയേലിലെത്തുന്നവര്‍ക്ക് ക്വാറന്‍റൈനില്‍ കഴിയേണ്ടി വരില്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ജോണ്‍സ് ഹോപ്‌കിന്‍സ് യൂണിവേഴ്‌സിറ്റിയുടെ കണക്കുകള്‍ പ്രകാരം ഇസ്രയേലില്‍ ഇതുവരെ 70,970 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 526 പേരാണ് ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.
അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാനൊരുങ്ങി ഇസ്രയേല്‍ - അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാനൊരുങ്ങി ഇസ്രയേല്‍
ജോണ്‍സ് ഹോപ്‌കിന്‍സ് യൂണിവേഴ്‌സിറ്റിയുടെ കണക്കുകള്‍ പ്രകാരം ഇസ്രയേലില്‍ ഇതുവരെ 70,970 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്