ETV Bharat / international

ഇസ്രയേലിൽ 1,140 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - corona updates

കഴിഞ്ഞ 24 മണിക്കൂറിൽ 10 കൊവിഡ് മരണമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്‌തത്

ഇസ്രയേൽ  കൊവിഡ്  ജെറുസലേം  കൊവിഡ് അപ്‌ഡേറ്റ്സ്  corona virus  corona updates  jerusalem
ഇസ്രയേലിൽ 1,140 പേർക്ക് കൂടി കൊവിഡ്
author img

By

Published : Aug 23, 2020, 9:35 AM IST

ജെറുസലേം: ഇസ്രയേലിൽ പുതുതായി 1,140 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതർ 1,01,865 ആയി. നിലവിൽ 22,393 സജീവ കൊവിഡ് കേസുകളാണ് ഉള്ളത്. വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ള 398 പേർ ഗുരുതരാവസ്ഥയിൽ ആണെന്നും 119 പേർ വെന്‍റിലേറ്ററിന്‍റെ സഹായത്തിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിൽ 10 കൊവിഡ് മരണമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്‌തത്. ഇതോടെ ആകെ കൊവിഡ് മരണം 819 ആയി. ഇതുവരെ 78,600 പേരാണ് കൊവിഡ് മുക്തരായത്. കൊവിഡിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് ജനങ്ങൾ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഔദ്യോഗിക വസതിയിലേക്ക് മാർച്ച് നടത്തിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.