ഗാസ : ഇസ്രയേൽ-ഗാസ സംഘർഷത്തെ അപലപിച്ച് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ. ഗാസയില്‍ ശനിയാഴ്ചയുണ്ടായ ഇസ്രയേല്‍ വ്യോമാക്രമണം സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നുവെന്ന് സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടറസ് പറഞ്ഞു. മാധ്യമ സ്ഥാപനങ്ങള്‍ക്കടക്കം നേരെയുള്ള ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഒഴിവാക്കപ്പെടേണ്ടതാണെന്നും സെക്രട്ടറി ജനറലിന്‍റെ ഔദ്യോഗിക വക്താവ് ട്വിറ്ററിൽ കുറിച്ചു.
ശനിയാഴ്ചയാണ് ഇസ്രയേൽ പ്രസ് ഓഫീസുകളും, മാധ്യമ സ്ഥാപനങ്ങളും ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തിയത്. ഇസ്ലാമിക് ഗ്രൂപ്പായ ഹമാസിന്‍റെ ഭരണനേതാക്കളെയാണ് ലക്ഷ്യംവച്ചതെന്നാണ് ഇസ്രയേലിന്‍റെ മറുപടി. അതേസമയം ജനസാന്ദ്രതയുള്ള അഭയാർഥി ക്യാമ്പിൽ ഇസ്രയേൽ നടത്തിയ മറ്റൊരു വ്യോമാക്രമണത്തിൽ പത്ത് പലസ്തീനികൾ കൊല്ലപ്പെട്ടു.
കൂടുതൽ വായിക്കാന്‍: ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ച് ജോ ബൈഡന്‍
ന്യൂയോർക്ക് ആസ്ഥാനമായുള്ള മാധ്യമപ്രവര്‍ത്തകരുടെ സംഘടന ഇതിനെതിരെ ഇസ്രയേലിനോട് വിശദീകരണം ആവശ്യപ്പെട്ടു. ഇസ്രയേൽ പ്രതിരോധ സേന മാധ്യമ സ്ഥാപനങ്ങളെ ലക്ഷ്യംവയ്ക്കുകയാണെന്ന് ഗ്രൂപ്പിന്റെ എക്സിക്യുട്ടീവ് ഡയറക്ടർ ജോയൽ സൈമൺ പറഞ്ഞു. ഹമാസ് നടത്തിയ ആക്രമണത്തിൽ 145 പേർ കൊല്ലപ്പെട്ടു. അധിനിവേശ വെസ്റ്റ് ബാങ്കിന്‍റെ ചില ഭാഗങ്ങൾ പിടിച്ചെടുക്കാനുള്ള ഇസ്രയേൽ പദ്ധതികളെക്കുറിച്ച് ഹമാസ് മുന്നറിയിപ്പ് നൽകിയതിന് തൊട്ടുപിന്നാലെയാണ് റോക്കറ്റുകൾ പതിച്ചത്. തന്ത്രപ്രാധാന്യമുള്ള ജോർദാൻ വാലി ഉൾപ്പെടെയുള്ള വെസ്റ്റ് ബാങ്കിനായുള്ള ഇസ്രയേലിന്‍റെ പദ്ധതികളെച്ചൊല്ലി പലസ്തീൻ പ്രദേശങ്ങളിൽ സംഘർഷം വർധിക്കുകയാണ്.
കൂടുതൽ വായിക്കാന്‍: വീണ്ടും വിലാപഭൂമിയായി പലസ്തീന്‍ ഇസ്രയേല്‍ മേഖലകള്‍ ; മരണസംഖ്യയേറുന്നു