ബാഗ്ദാദ്: ഇറാഖിന്‍റെ പുതിയ പ്രധാനമന്ത്രി അമേരിക്കയുടെ ഏജന്‍റാണെന്ന് ആരോപിച്ച് ഇസ്ലാമിക് സ്റ്റേറ്റ്. മുൻ രഹസ്യാന്വേഷണ മേധാവി കൂടിയായ ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അൽ കാദിമി യുഎസിന്‍റെ പിന്തുണയോടെ ഐഎസിനെതിരായ യുദ്ധത്തിൽ വർഷങ്ങളോളം പങ്കുവഹിച്ചിരുന്നു. ഈ മാസം ആദ്യമാണ് അദ്ദേഹം പ്രധാനമന്ത്രിയായി അധികാരമേറ്റത്.
ഐഎസ് വക്താവ് വ്യാഴാഴ്ച പുറത്തുവിട്ട് ഓഡിയോ സന്ദേശത്തിൽ സൗദിയിലെ പുണ്യനഗരമായ മക്ക അടച്ചതിനെ വിമർശിച്ചു. മുസ്ലീം ജനത കൊവിഡ് മുക്തരാണെന്നും ഐഎസ് വിശദമാക്കി. കൊവിഡിനെ തുടർന്ന് മാർച്ച് അവസാനത്തോടെ മക്ക തീർത്ഥാടനം വിലക്കിയിരുന്നു. കൊവിഡ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി പല രാജ്യങ്ങളും വെള്ളിയാഴ്ച പ്രാർഥനകളും നിർത്തിവച്ചിരുന്നു.