ETV Bharat / international

അഫ്‌ഗാനിലെ ദുരന്തങ്ങള്‍ക്ക് കാരണം അമേരിക്കയെന്ന് ഇറാന്‍ പരമോന്നത നേതാവ്

അമേരിക്ക ഉണ്ടാക്കിയ അഫ്‌ഗാനിസ്ഥാനിലെ ദുരന്തങ്ങളുടെ അനന്തരഫലം മനുഷ്യരെ ആഴത്തിൽ ബാധിക്കുന്നുവെന്നും ഇറാന്‍ പരമോന്നത നേതാവ് ഉന്നയിച്ചു.

author img

By

Published : Aug 28, 2021, 10:40 PM IST

Iran supreme leader blames US  tragedies in Afghanistan  Iran supreme leader  Ali Khamenei Supreme Leader of Iran  ഇറാന്‍ പരമോന്നത നേതാവ്  ആയതൊള്ള അലി ഖമേനി  ഇറാന്‍ പരമോന്നത നേതാവ്  പ്രസിഡന്‍റ് ഇബ്രാഹിം റായിസി  Afghanistan a tragedy
അഫ്‌ഗാനിലെ ദുരന്തങ്ങള്‍ക്ക് കാരണം അമേരിക്കയെന്ന് ഇറാന്‍ പരമോന്നത നേതാവ്

ടെഹ്‌റാൻ: അഫ്‌ഗാന്‍ ഭരണം താലിബാന്‍ പിടിച്ചെടുത്തതിന്‍റെ പശ്ചാത്തലത്തില്‍ അമേരിക്കയെ രൂക്ഷമായി വിമര്‍ശിച്ച് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖുമൈനി. അഫ്‌ഗാനിസ്ഥാനിലെ സ്ഥിതിഗതികൾ ദുരന്തപൂര്‍ണമാണെന്നും അവിടത്തെ പ്രശ്‌നങ്ങൾക്ക് അമേരിക്കയാണ് കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പുതിയ പ്രസിഡന്‍റ് ഇബ്രാഹിം റാഈസിയുടെ മന്ത്രിസഭയുമായുള്ള ആദ്യ ഔദ്യോഗിക കൂടിക്കാഴ്‌ചയിൽ സംസാരിക്കുയായിരുന്നു അദ്ദേഹം. അമേരിക്ക ഉണ്ടാക്കിയ അഫ്‌ഗാനിസ്ഥാനിലെ ദുരന്തങ്ങൾ മനുഷ്യരെ ആഴത്തിൽ ബാധിക്കുന്നു. അവർ അനുഭവിക്കുന്ന പീഡനങ്ങള്‍, കൊലപാതകങ്ങൾ തുടങ്ങിയവയ്‌ക്കെല്ലാം കാരണം അമേരിക്കയാണെന്നും ഇറാന്‍ പരമോന്നത നേതാവ് ആരോപിച്ചു.

ഇരുപത് വര്‍ഷത്തിനു ശേഷം യു.എസ് സൈന്യത്തെ അഫ്‌ഗാനിസ്ഥാനില്‍നിന്ന് പിന്‍വലിച്ചതിനു പിന്നാലെയാണ് താലിബാന്‍ രാജ്യം പിടിച്ചെടുത്തത്. അതേസമയം, കാബൂൾ വിമാനത്താവളത്തിലെ ചാവേർ ആക്രമണത്തിന്‍റെ സൂത്രധാരനായ ഐ.എസ് ഭീകരനെ വധിച്ചതായി അമേരിക്ക അവകാശവാദം ഉന്നയിച്ചു. കിഴക്കൻ അഫ്‌ഗാനിൽ നടത്തിയ ഡ്രോൺ ആക്രമണത്തിലാണ് ഖൊറാസൻ ഇസ്ലാമിക് സ്റ്റേറ്റിന്‍റെ തലവന്മാരിൽ ഒരാളെ വധിച്ചെന്നാണ് പുറത്തുവരുന്ന വിവരം.

ALSO READ: ആക്രമണങ്ങൾക്കിടയിലും അഫ്‌ഗാനില്‍ രക്ഷാദൗത്യവുമായി യുഎസ് സൈന്യം ; പ്രതീക്ഷയുടെയും നൊമ്പരത്തിന്‍റെയും ചിത്രങ്ങള്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.