ടെഹ്‌റാൻ: കൊവിഡ് 19 ബാധയിൽ ഇറാനിൽ 24 മണിക്കൂറിനകം മരിച്ചത് 54 പേർ. വൈറസ് ബാധ സ്ഥിരീകരിച്ചതിന് ശേഷം ആദ്യമായാണ് 24 മണിക്കൂറിനുള്ളിൽ മരണസംഖ്യ ഇത്രയും ഉയർന്നത്. ഇതോടെ ഇറാനിലെ മരണസംഖ്യ 291 ആയതായി ആരോഗ്യ മന്ത്രാലയം വക്താവ് കിയനോഷ് ജഹാൻപൂർ അറിയിച്ചു. 881 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 8,042 ആയി. മദ്യപിക്കുന്നവർക്ക് രോഗം വരില്ലെന്ന് വ്യാജവാർത്ത പ്രചരിച്ചതോടെ ബൂട്ട്ലെഗ് എന്ന വ്യാജമദ്യം കഴിച്ച് 270 പേരാണ് ആശുപത്രിയിലായത്. അതിൽ 37 പേർ മരിക്കുകയും ചെയ്‌തു. സംഭവത്തിൽ ഏഴ് പേരെ അറസ്റ്റ് ചെയ്‌തു.
ഇറാനിൽ വൈറസ് ബാധയേറ്റ് 24 മണിക്കൂറിനകം മരിച്ചത് 54 പേർ
ഇറാനിലെ മരണസംഖ്യ 291 ആയതായി ആരോഗ്യ മന്ത്രാലയം.