ദുബൈ: ഷാർജയിൽ മലയാളി ദമ്പതികളുടെ ഇരട്ടപെൺകുട്ടികളിൽ ഒരാൾ ബഹുനില കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു. പത്താം ക്ലാസുകാരിയായാണ് മരിച്ചത്. വീഴ്‌ചയിൽ പെൺകുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചെന്ന് ഷാർജ പൊലീസിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
മൃതദേഹം ഫോറൻസിക് പരിശോധനക്ക് വിധേയമാക്കുകയാണെന്നും സംഭവത്തിലേക്ക് നയിച്ചതെന്താണെന്ന് അന്വേഷിക്കുകയാണെന്നും പൊലീസ് അറിയിച്ചു. ചോദ്യം ചെയ്യലിനായി മാതാപിതാക്കളെ പൊലീസ് വിളിപ്പിച്ചിട്ടുണ്ട്.