സനാ: ഹദ്രാമൗണ്ടിലെ സൈനിക താവളത്തിന് നേരെ ഹൂതി നടത്തിയ ഡ്രോൺ ആക്രമണത്തിൽ നാല് യെമൻ സൈനികർ കൊല്ലപ്പെട്ടതായി സൈനിക ഉദ്യോഗസ്ഥർ. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും ഉദ്യോഗസ്ഥർ അറിയിച്ചു.
Also Read: അന്താരാഷ്ട്ര അതിർത്തികൾ ഉടന്‍ തുറക്കില്ലെന്ന് ഓസ്‌ട്രേലിയ
ഹദ്രാമൗണ്ടിലെ അൽ-വാഡിയ അതിർത്തി ക്രോസിങ് പോയിൻ്റിൽ പുതുതായി റിക്രൂട്ട് ചെയ്യപ്പെട്ട സർക്കാർ അനുകൂല യെമൻ സേനയുടെ സൈനിക താവളത്തിന് നേരെയാണ് കഴിഞ്ഞ ദിവസം ആക്രമണമുണ്ടായത്. പ്രദേശത്ത് വൻ സ്ഫോടനമുണ്ടായതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
യെമൻ സൈന്യത്തെ പരിശീലിപ്പിക്കുന്നതിനായി സൗദി അറേബ്യയുടെ പൂർണ പിന്തുണയുള്ള സൈനിക താവളമാണ് അക്രമികൾ തകർത്തത്. കരുതിക്കൂട്ടിയുള്ള ഇത്തരം ആക്രമണങ്ങളിലൂടെ യുദ്ധസമാനമായ കുറ്റമാണ് ഹൂതികള്‍ ചെയ്യുന്നതെന്നും സിവിലിയന്‍മാരെ സംരക്ഷിക്കാനുള്ള എല്ലാ നടപടികളും ഉറപ്പാക്കിയിട്ടുണ്ടെന്നും അറബ് സഖ്യസേന അറിയിച്ചു.
2004 ല്‍ ഹുസൈന്‍ അല്‍ഹൂതിയുടെ മരണത്തിന് ഇടയാക്കിയ സര്‍ക്കാരിൻ്റെ സൈനിക നീക്കമാണ് ഹൂതികളെ സായുധ ആക്രമണങ്ങളിലേക്ക് നയിച്ചത്.