ETV Bharat / international

പലസ്തീൻ സംഘടനകള്‍ ഇസ്രയേല്‍ 'പട്ടിക'യില്‍; ചോദ്യം ചെയ്ത് യൂറോപ്യൻ രാജ്യങ്ങള്‍

സുരക്ഷ കൗൺസിൽ യോഗത്തിന് ശേഷം എസ്റ്റോണിയ, ഫ്രാൻസ്, അയർലൻഡ്, നോർവേ, അൽബേനിയ എന്നീ രാജ്യങ്ങളാണ് ആറ് പലസ്‌തീൻ സിവിൽ സൊസൈറ്റി സംഘടനകളെ തീവ്രവാദ ഗ്രൂപ്പുകളായി പ്രഖ്യാപിച്ചതിൽ ആശങ്ക പ്രകടിപ്പിച്ചത്.

Europeans concerned at Israel listing of Palestinian groups  Palestine  israel  European conuntried  united nations news  security council news  സുരക്ഷ ക1ൺസിൽ  സുരക്ഷ കൗൺസിൽ വാർത്ത  ഇസ്രയേൽ വാർത്ത  പലസ്‌തീൻ വാർത്ത  ഇസ്രയേൽ-പലസ്‌തീൻ സംഘർഷം  ഇസ്രയേൽ-പലസ്‌തീൻ വാർത്ത
ഇസ്രയേലിന്‍റെ തീവ്രവാദ പട്ടികയിൽ ആശങ്ക പ്രകടിപ്പിച്ച് യൂറോപ്യൻ രാജ്യങ്ങൾ
author img

By

Published : Nov 9, 2021, 10:04 AM IST

Updated : Nov 9, 2021, 10:18 AM IST

ഗസ: ഇസ്രയേൽ ആറ് പലസ്‌തീൻ സിവിൽ സൊസൈറ്റി സംഘടനകളെ തീവ്രവാദ ഗ്രൂപ്പുകളായി പ്രഖ്യാപിച്ചതിൽ ഉത്‌കണ്‌ഠ പ്രകടിപ്പിച്ച് അഞ്ച് യൂറോപ്യൻ രാജ്യങ്ങൾ. യുഎൻ ആസ്ഥാനത്ത് ചേർന്ന സുരക്ഷ കൗൺസിൽ യോഗത്തിന് ശേഷമാണ് എസ്റ്റോണിയ, ഫ്രാൻസ്, അയർലൻഡ്, നോർവേ, അൽബേനിയ എന്നീ രാജ്യങ്ങൾ ഉത്‌കണ്‌ഠ പ്രകടിപ്പിച്ചത്. സംഘടനകളെ തീവ്രവാദ ഗ്രൂപ്പുകളാക്കി പ്രഖ്യാപിച്ചതിനുള്ള കാരണങ്ങളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇസ്രയേൽ അധികാരിൽ നിന്ന് തേടുമെന്നും രാജ്യങ്ങൾ അറിയിച്ചു.

തിങ്കളാഴ്‌ച നടന്ന യോഗത്തിന് ശേഷം 15 അംഗ സുരക്ഷ കൗൺസിൽ ഇസ്രയേലിന്‍റെ പ്രഖ്യാപനത്തിനെതിരെ ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. എന്നാൽ യോഗത്തിന് ശേഷം അഞ്ച് രാജ്യങ്ങൾ സംയുക്തമായി പുറപ്പെടുവിച്ച പ്രസ്‌താവനയിൽ ഇസ്രയേലിന്‍റെ നടപടി സംഘടനകൾക്ക് രാഷ്ട്രീയവും നിയമപരവും സാമ്പത്തികവുമായ കാര്യങ്ങളിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നുവെന്ന് പറയുന്നു. ജനുവരിയിൽ അഞ്ച് രാജ്യങ്ങളും കൗൺസിൽ യോഗം ചേരാനിരിക്കെയാണ് പ്രസ്‌താവന. സംഭവത്തിൽ ഇസ്രയേൽ നൽകിയ വിവരങ്ങൾ വിശദമായി പഠിക്കുമെന്നും രാജ്യങ്ങൾ അറിയിച്ചു.

പരിഷ്‌കൃത സമൂഹം അനിവാര്യം

പരിഷ്‌കൃത സമൂഹവും മൗലിക സ്വാതന്ത്ര്യങ്ങളോടുള്ള ആദരവും ജനാധിപത്യത്തിന്‍റെ അടിസ്ഥാനമാണെന്ന് സുരക്ഷ കൗൺസിൽ യോഗത്തിന് ശേഷം എസ്റ്റോണിയയുടെ യുഎൻ അംബാസഡർ സ്വെൻ ജർഗൻസൺ പറഞ്ഞു. ഇസ്രയേൽ, പലസ്‌തീൻ എന്നീ രാജ്യങ്ങളുൾപ്പെടെയുള്ളവയുടെ ഭരണത്തിനും മനുഷ്യാവകാശങ്ങൾ, അന്താരാഷ്‌ട്ര നിയമം ജനാധിപത്യ മൂല്യങ്ങൾ എന്നിവയ്ക്ക് പരിഷ്‌കൃത സമൂഹം അത്യന്താപേക്ഷിതമാണെന്നും ഇരു രാജ്യങ്ങൾക്കുമിടയിൽ സമാധാനം പുലർത്താനും പരിഷ്‌കൃത സമൂഹം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ മാസമാണ് ആറ് പലസ്‌തീൻ മനുഷ്യാവകാശ സംഘടനകളെ ഇസ്രയേൽ തീവ്രവാദ ഗ്രൂപ്പുകളായി പ്രഖ്യാപിച്ചത്. എന്നാൽ ആരോപണങ്ങൾ നിഷേധിച്ച സംഘടനകൾ അര നൂറ്റാണ്ടിലേറെയായുള്ള ഇസ്രയേലിന്‍റെ സൈനിക അധിനിവേശത്തെ വിമർശിക്കുന്നവരെ കബളിപ്പിക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണെന്ന് ആരോപിച്ചു.

അൽ-ഹഖ് മനുഷ്യാവകാശ ഗ്രൂപ്പ്, അദ്ദമീർ റൈറ്റ്സ് ഗ്രൂപ്പ്, ഡിഫൻസ് ഫോർ ചിൽഡ്രൻ ഇന്‍റർനാഷണൽ-പലസ്തീൻ, ബിസാൻ സെന്റർ ഫോർ റിസർച്ച് ആൻഡ് ഡെവലപ്‌മെന്‍റ്, യൂണിയൻ ഓഫ് പലസ്തീൻ വിമൻസ് കമ്മിറ്റികൾ, യൂണിയൻ ഓഫ് അഗ്രികൾച്ചറൽ വർക്ക് കമ്മിറ്റികൾ എന്നിവയെയാണ് ഇസ്രയേൽ തീവ്രവാദ ഗ്രൂപ്പുകളെന്ന് മുദ്ര കുത്തിയ സംഘടനകൾ.

Also Read: കൊവാക്സിനെ അംഗീകരിച്ച് ബ്രിട്ടൻ; നവംബര്‍ 22മുതല്‍ പ്രവേശനാനുമതി

Last Updated : Nov 9, 2021, 10:18 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.