ബെയ്‌റൂട്ട് : രാജ്യത്തിന്‍റെ വടക്കൻ ജില്ലയായ അക്കറിലുണ്ടായ ഇന്ധന വാതക ടാങ്ക് പൊട്ടിത്തെറിച്ച് 28 മരണം. 79 പേർക്ക് പരിക്കേറ്റു. ആർമി ഉദ്യോഗസ്ഥരും പ്രദേശവാസികളുമാണ് കൊല്ലപ്പെട്ടതെന്ന് ലെബനീസ് ആർമി വ്യക്തമാക്കി.
ആർമിയുടെ ഇന്ധന വാതക വിതരണ സമയത്താണ് പൊട്ടിത്തെറിയുണ്ടായതെന്നും അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.
ALSO READ: ചൈനയെ ആശ്രയിക്കുന്നത് വർധിച്ചാല്‍ തലകുനിക്കേണ്ടിവരുമെന്ന് മോഹൻ ഭാഗവത്
സ്‌ഫോടന സമയത്ത് 200 പേരോളം സമീപ പ്രദേശങ്ങളിലായി ഉണ്ടായിരുന്നുവെന്നും അടുത്ത വൃത്തങ്ങൾ അറിയിച്ചു.
ലെബനനിലുള്ള എല്ലാ അന്താരാഷ്‌ട്ര സ്ഥാപനങ്ങളും മെഡിക്കൽ സഹായങ്ങൾ നൽകണമെന്ന് ഹൈ റീലീഫ് കമ്മിറ്റി അറിയിച്ചു.
ഡിഫൻസ് കൗൺസിലിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. ലെബനീസ് പ്രസിഡന്‍റ് മിഷേൺ ഔൺ അപകടത്തിൽ അനുശോചനം അറിയിച്ചു.