ബെയ്‌റൂട്ട്: വടക്കുപടിഞ്ഞാറൻ സിറിയയിലെ വിമത പരിശീലന ക്യാമ്പിൽ തിങ്കളാഴ്ചയുണ്ടായ വ്യോമാക്രമണത്തിൽ 50ഓളം പോരാളികൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജെബൽ അൽ-ഡ്വെയ്‌ലയിൽ ക്യാമ്പ് റിക്രൂട്ട് ചെയ്യുന്നവർക്കായി പരിശീലന സെഷനുകൾ സംഘടിപ്പിക്കുന്നതിനിടയിലാണ് ആക്രമണം നടന്നത്.
ഇദ്‌ലിബ് പ്രവിശ്യയുടെ വടക്കുപടിഞ്ഞാറൻ ഭാഗത്തുണ്ടായ വ്യോമാക്രമണം ഫയലക് അൽ-ഷാമിന് സൈനിക പരിശീലന ക്യാമ്പ് ലക്ഷ്യമിട്ടതായി സിറിയൻ പ്രതിപക്ഷ വക്താവ് യൂസഫ് ഹമ്മൂദ് പറഞ്ഞു. കൊല്ലപ്പെട്ടവരിൽ ക്യാമ്പിലെ നേതാക്കളും ഉൾപ്പെട്ടിട്ടുണ്ട്. തുർക്കി പിന്തുണയുള്ള ഏറ്റവും വലിയ സായുധ സംഘവും ഏറ്റവും അച്ചടക്കവും മികച്ച പരിശീലനവുമുള്ള സംഘടനയാണ് ഫയലക് അൽ-ഷാം.
അതേസമയം, പ്രദേശത്തേക്ക് മാധ്യമപ്രവർത്തകരെയോ അനുവദിച്ചിട്ടില്ല. രക്ഷാപ്രവർത്തനം തുടരുകയാണ്. റഷ്യയാണ് വ്യോമാക്രമണം നടത്തിയതെന്നും സംശയിക്കുന്നു.