ദമാസ്‌കസ് : കുര്‍ദിഷ്- തുര്‍ക്കി ഏറ്റുമുട്ടലില്‍ 75 തുര്‍ക്കി സൈനികര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ 19 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട് . ബുധനാഴ്‌ച മുതലാണ് വടക്ക് കിഴക്കന്‍ സിറിയയിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ തുർക്കി കുര്‍ദിഷ് വിമതര്‍ക്കെതിരെ സൈനിക നടപടി ആരംഭിച്ചത്. യുഎസ് സൈന്യത്തിന്‍റെ പിന്തുണ പിന്‍വലിച്ച് ദിവസങ്ങൾക്ക് ശേഷമാണ് ഇങ്ങനെയൊരു നീക്കം നടന്നത്.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി യുഎസ് എട്ട് ട്രില്ല്യൺ ഡോളറാണ് പോരാട്ടങ്ങൾക്കും നയങ്ങൾക്കും വേണ്ടി ഉപയോഗിച്ചതെന്നും അതില്‍ ആയിരക്കണക്കിന് സൈനികരുടെ ജീവന്‍ നഷ്‌ടപ്പെടുകയും ചെയ്‌തെന്ന് ബുധനാഴ്‌ച യുഎസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് പറഞ്ഞു. യുഎസ് സേനയെ തുര്‍ക്കിയില്‍ നിന്നും പിന്‍വലിച്ചതിനെ ന്യായീകരിച്ചുകൊണ്ടാണ് ട്രംപ് സംസാരിച്ചത്. ഇന്ത്യയുൾപ്പടെയുള്ള എല്ലാ രാജ്യങ്ങളും തുര്‍ക്കി- സിറിയ അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥയില്‍ ആശങ്ക പ്രകടിപ്പിച്ചു.