തെക്കൻ ഇറാഖിൽ ഗ്യാസ് പൈപ്പ്‌ലൈൻ സ്ഫോടനം - തെക്കൻ ഇറാഖിൽ ഗ്യാസ് പൈപ്പ്‌ലൈൻ സ്ഫോടനം
രണ്ട് കുട്ടികൾ കൊല്ലപ്പെടുകയും 28 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാഖ് സൈന്യം അറിയിച്ചു

തെക്കൻ ഇറാഖിൽ ഗ്യാസ് പൈപ്പ്‌ലൈൻ സ്ഫോടനം
ബാഗ്ദാദ്: തെക്കൻ ഇറാഖിൽ ഗ്യാസ് പൈപ്പ്‌ലൈൻ സ്ഫോടനത്തിൽ രണ്ട് കുട്ടികൾ കൊല്ലപ്പെടുകയും 28 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാഖ് സൈന്യം അറിയിച്ചു. ബാഗ്ദാദിന് തെക്ക് മുത്തന്ന പ്രവിശ്യയിലെ അൽ-നജ്മി പ്രദേശത്ത് അർദ്ധസൈനിക ഹഷ്ദ് ഷാബിയുടെ 44-ാമത്തെ ബ്രിഗേഡിന് സമീപം ഗ്യാസ് പൈപ്പ്ലൈൻ പൊട്ടിത്തെറിച്ചതാണ് സംഭവമെന്ന് ജോയിന്റ് ഓപ്പറേഷൻ കമാൻഡിന്റെ (ജെപിസി) പ്രസ്‌താവനയിൽ പറഞ്ഞു.
സ്‌ഫോടനത്തിന്‍റെ കാരണം ഇതുവരെ അറിവായിട്ടില്ല, എന്നാൽ അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രിക്കുന്നത് തുടരുകയാണെന്നും പ്രസ്താവനയിൽ പറയുന്നു. ബസ്രയിൽ നിന്ന് ബാഗ്ദാദിലേക്ക് ഗ്യാസ് എത്തിക്കുന്ന പൈപ്പ്‌ലൈനിലാണ് സ്ഫോടനം നടന്നത്.