ETV Bharat / international

കൊവിഡ്‌ ഭീതിയില്‍ ലോകം - Covid 19

രോഗം നിയന്ത്രണാതീതമായി വ്യാപിക്കുന്ന സാഹചര്യത്തില്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്‌മയായ സാര്‍ക്കിലെ അംഗരാജ്യങ്ങൾ സംയുക്ത പ്രവര്‍ത്തനം ആസൂത്രണം ചെയ്യണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശ പ്രകാരം ഞായറാഴ്‌ച യോഗം കൂടും.

കൊവിഡ്‌ ഭീതിയില്‍ ലോകം  കൊവിഡ്‌ 19  കൊറോണ വൈറസ് ബാധ  അമേരിക്കയില്‍ അടിയന്തരാവസ്ഥ  Covid 19  world in Covid fear
കൊവിഡ്‌ ഭീതിയില്‍ ലോകം
author img

By

Published : Mar 15, 2020, 9:15 AM IST

ആഗോളതലത്തില്‍ കൊവിഡ്‌ 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 5,618 ആയി. ലോകാരോഗ്യ സംഘടന കൊവിഡ്‌ 19നെ മഹാമാരിയായി പ്രഖ്യാപിച്ചു. വെള്ളിയാഴ്‌ച മാത്രം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 4,626 ആണ്. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 1,50591 ആയെന്ന് റിപ്പോര്‍ട്ട് ചെയ്‌തു. ഇതില്‍ 73,731 പേരുടെ രോഗം ഭേദമായിട്ടുണ്ട്. കൊവഡ്-19ന്‍റെ പശ്ചാത്തലത്തില്‍ അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രോഗം നിയന്ത്രണാതീതമായി വ്യാപിക്കുന്ന സാഹചര്യത്തില്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്‌മയായ സാര്‍ക്കിലെ അംഗരാജ്യങ്ങൾ സംയുക്ത പ്രവര്‍ത്തനം ആസൂത്രണം ചെയ്യണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശ പ്രകാരം ഞായറാഴ്‌ച യോഗം കൂടും.

രാജ്യത്ത് ഇതുവരെ 97 പേരില്‍ രോഗം സ്ഥിരീകരിച്ചു. ഇതില്‍ 10 പേരുടെ രോഗം ഭേദമായി. ഡല്‍ഹിയില്‍ ഏഴ്‌, ഉത്തര്‍ പ്രദേശില്‍ 11, മഹാരാഷ്ട്രയില്‍ 14, ലഡാക്കില്‍ മൂന്ന്, രാജസ്ഥാനില്‍ നാല്‌, തെലങ്കാനയില്‍ രണ്ട്, തമിഴ്‌ നാട്, ജമ്മു കാശ്‌മീര്‍, ആന്ധ്രാ പ്രദേശ്‌, പഞ്ചാബ്, എന്നിവിടങ്ങളില്‍ ഒന്ന് വീതവും രോഗം ഭേദമായ രോഗികളടക്കം 22 കോസുകള്‍ കേരളത്തിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രോഗത്തെ തുടര്‍ന്ന് കര്‍ണാടകയിലെ കല്‍ബുര്‍ഗി സ്വദേശിയായ 76കാരന്‍ മരിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ വെള്ളിയാഴ്‌ച രാത്രി 68കാരിയും മരിച്ചു. രോഗ വ്യാപനം തടയാന്‍ മതിയായ നടപടികള്‍ സ്വീകരിക്കുന്നതായും സര്‍ക്കാര്‍ അറിയിച്ചു. കോവിഡ്‌ 19നെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചു. വിദേശത്ത് നിന്നെത്തിയ 12 ലക്ഷത്തോളം യാത്രക്കാരെ 30 വിമാനത്താവളങ്ങളില്‍ പരിശോധിച്ചു. 3225 പേരെ രണ്ടാം ഘട്ട വിശദ പരിശോധനക്ക് അയച്ചതായും അറിയിച്ചു. രോഗ ഭീതിയെ തുടര്‍ന്ന് 234 ഇന്ത്യക്കാരെ ഇറാനില്‍ നിന്നും മുംബൈയില്‍ എത്തിച്ചു. ലോകാരോഗ്യ സംഘടന കൊവിഡ്‌ 19നെ ആഗോള മഹാമാരിയായി പ്രഖ്യാപിച്ച സഹാചര്യത്തില്‍ മാര്‍ച്ച് 15 അര്‍ധരാത്രിയോടെ ഇന്ത്യ അയല്‍ രാജ്യങ്ങളുമായുള്ള അന്താരാഷ്ട്ര അതിര്‍ത്തികള്‍ അടച്ചു.

മാര്‍ച്ച് 16 മുതല്‍ എല്ലാ വിസ നടപടികളും നിര്‍ത്തിയതായി ഇന്ത്യയിലെ യുഎസ് എംബസി അറിയിച്ചു. യുഎസില്‍ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്. പാര്‍ലമെന്‍റിലേക്ക് പൊതുജനങ്ങള്‍ പ്രവേശിക്കുന്നത് നിരോധിച്ചു. പ്രവേശന പാസുകള്‍ നല്‍കുന്നത് നിര്‍ത്തിവെച്ചുവെന്ന് ലോക്‌സഭ സെക്രട്ടേറിയറ്റ് ഉത്തരവില്‍ നിര്‍ദേശിച്ചു.

എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും കമ്മ്യൂണിറ്റി നിരീക്ഷണം, ക്വാറന്‍റൈന്‍, ഐസൊലേഷന്‍ വാര്‍ഡുകള്‍, വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍ തുടങ്ങി എല്ലാ അവശ്യ സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ശനിയാഴ്ച അർധരാത്രി മുതൽ 37 ഇന്തോ-ബംഗ്ലാദേശ് ക്രോസ് ബോർഡർ പാസഞ്ചർ ട്രെയിനുകളുടെയും ബസുകളുടെയും സേവനങ്ങൾ ഏപ്രിൽ 15 വരെ താൽകാലികമായി നിർത്തിവച്ചിരിക്കും. അനിവാര്യമല്ലാത്ത എല്ലാ വിദേശ യാത്രകളും ഒഴിവാക്കാൻ ഇന്ത്യൻ പൗരന്മാരോട് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലേക്ക് മടങ്ങുന്ന എല്ലാ അന്തർദേശീയ യാത്രക്കാരും അവരുടെ ആരോഗ്യം സ്വയം നിരീക്ഷിക്കുകയും ആവശ്യമായ നിർദേശങ്ങൾ പിന്തുടരുകയും വേണമെന്നും സർക്കാർ അറിയിച്ചു.

ഗള്‍ഫ്‌ രാജ്യങ്ങളില്‍ 842 പേര്‍ക്ക് രോഗം ബാധിച്ചതായി റിപ്പോര്‍ട്ട് ചെയ്‌തു. ഇതില്‍ 95 പേരുടെ രോഗം ഭേദമായി. കേരളത്തില്‍ 19 പേര്‍ക്ക് കൊവിഡ്‌ 19 സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത് 7,677 പേരാണ് ഇതില്‍ 302 പേര്‍ ആശുപത്രിയിലും ബാക്കി ആളുകള്‍ വീടുകളിലുമാണ് നിരീക്ഷത്തിലുള്ളത്. ഇതില്‍ നാല്‌ പേര്‍ക്ക് രോഗം ഭേദമായിതായി ആരോഗ്യ വിഭാഗം അറിയിച്ചു. ജാഗ്രത കര്‍ശനമാക്കിയതിനെ തുടര്‍ന്ന് അതിർത്തി കടന്നെത്തുന്ന ട്രെയിനുകൾ പരിശോധിക്കും. ബസുകളുൾപ്പെടെ എല്ലാ വാഹനങ്ങളിലും പരിശോധന നടത്താനും തീരുമാനം. വിമാനത്താവളങ്ങളിൽ കൊറോണ കെയർ സെന്‍ററുകൾ സ്ഥാപിക്കും. ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കണം. ഇക്കാര്യം ഉറപ്പു വരുത്താൻ ജില്ലാ ഭരണകൂടങ്ങൾക്ക് നിർദേശം നൽകിയതായും കേരള മുഖ്യ മന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.