ജനീവ: വരും ദിവസങ്ങളിൽ രാജ്യങ്ങൾ എടുക്കുന്ന തീരുമാനമാണ് പകർച്ചവ്യാധിയുടെ ഗതി നിർണയിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് . ചില രാജ്യങ്ങൾ സ്വന്തമായി വികസിപ്പിച്ചെടുത്ത വാക്‌സിനുകൾ പ്രതിരോധത്തിനായി ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ട്.
പ്രതിരോധത്തിനായി ഫൈസർ-ബയോഎൻടെക് വാക്സിൻ ഉപയോഗിച്ച ആദ്യത്തെ രാജ്യമായി ലണ്ടൻ മാറി. ബുധനാഴ്‌ച്ച മുതലാണ് ഈ വാക്‌സിൻ രാജ്യം ഉപയോഗിക്കാൻ തുടങ്ങിയത്. അതേദിവസം തന്നെ ആഭ്യന്തരമായി ഉൽപാദിപ്പിച്ച സ്പുട്‌നിക് വി വാക്സിൻ കുത്തിവയ്‌പ്പ് നടത്തുന്നതിനുള്ള പദ്ധതിക്ക് റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ ഉത്തരവിട്ടത്. ഈ പകർച്ചവ്യാധി എപ്പോൾ അവസാനിക്കുമെന്ന് പറയാൻ സാധിക്കില്ലെന്നും ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും ടെഡ്രോസ് കൂട്ടിച്ചേർത്തു. ലോകാരോഗ്യസംഘടനയുടെ വെള്ളിയാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം ലോകത്തെ കൊവിഡ് മരണസംഖ്യ 1.494 ദശലക്ഷമാണ്.