മോസ്‌കോ: കൊവിഡ് വാക്‌സിനായ സ്‌പുട്‌നിക് V നിർമാണശാലയെക്കുറിച്ച് ആശങ്ക ഉന്നയിച്ച് ലോകാരോഗ്യ സംഘടന. എന്നാൽ ലോകാരോഗ്യ സംഘടന നാല് സാങ്കേതിക പ്രശ്‌നങ്ങളെ മാത്രം കേന്ദ്രീകരിച്ചാണ് ആശങ്ക ഉന്നയിച്ചിരിക്കുന്നതെന്ന് റഷ്യയിലെ പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഫാംസ്‌റ്റാൻഡേർഡ്-ഉഫാവിറ്റ പ്രസ്‌താവന പുറത്തിറക്കി.
വാക്‌സിന്‍റെ ഫലപ്രാപ്‌തി, സുരക്ഷ എന്നിവയെ കുറിച്ച് യാതൊരു ചോദ്യവും ലോകാരോഗ്യ സംഘടന ഉന്നയിച്ചിട്ടില്ലെന്നും കമ്പനി അറിയിച്ചു. ലോകാരോഗ്യസംഘടനയുടെ ഇടക്കാല പരിശോധനയിൽ വാക്‌സിൻ ഉത്‌പാദനം, ഗുണനിലവാരം, ക്ലിനിക്കൽ പഠനങ്ങൾ, പാർശ്വഫലങ്ങൾ എന്നിവയിൽ ഗുരുതരമായ പ്രശ്‌നങ്ങളൊന്നും കണ്ടെത്തിയില്ല. ഉത്‌പാദനം സുതാര്യമായി നടക്കുകയാണെന്നും ലോകാരോഗ്യ സംഘടനയെ ഒരിക്കൽ കൂടി പരിശോധനക്കായി ക്ഷണിക്കുമെന്നും കമ്പനി അറിയിച്ചു. ലോകാരോഗ്യ സംഘടന ഉന്നയിച്ച എല്ലാ ചോദ്യങ്ങൾക്കും കമ്പനി 48 മണിക്കൂറിനുള്ളിൽ മറുപടി നൽകി.
Also Read: റഷ്യയിൽ ആശങ്ക സൃഷ്ടിച്ച് വീണ്ടും കൊവിഡ് നിരക്ക് ഉയരുന്നു