ജനീവ: കൊറോണ വൈറസ് ലോകമെങ്ങും പടർന്നുപിടിക്കുന്ന സാഹചര്യത്തില്‍ ആഘാതം പരിഹരിക്കുന്നതിന് ധനസഹായം അഭ്യര്‍ഥിച്ച് ലോകാരാഗ്യ സംഘടന. 61.5 ദശലക്ഷം യുഎസ് ഡോളർ ആവശ്യമാണെന്നാണ് ഡബ്ല്യൂ എച്ച് ഒയുടെ ആവശ്യം.
അടുത്ത മൂന്ന് മാസത്തിനുള്ളില്‍ തന്നെ സഹായം ലഭിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടത് അനിവാര്യമാണ്. ആരോഗ്യ അതോറിറ്റിയുടെ എക്സിക്യൂട്ടീവ് ബോര്‍ഡ് ജനീവയില്‍ നടന്ന പ്ലീനറി സെഷനിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
പകർച്ച വ്യാധി, അടിയന്തര പ്രതികരണത്തിനുള്ള തയ്യാറെടുപ്പ് വിലയിരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ക്ക് 45 ദശലക്ഷം യു എസ് ഡോളറും അന്താരാഷ്ട്ര സംവിധാനം ഏകോപിപ്പിക്കുന്നതിന് 12 ദശലക്ഷം യുഎസ് ഡോളറും ആവശ്യമാണ്. ഗവേഷണത്തിനായി 4.5 ദശലക്ഷം യുഎസ് ഡോളറാണ് ആവശ്യമായി വരിക. വുഹാനില്‍ വര്‍ധിച്ച് വരുന്ന കൊറോണ വൈറസിനെതിരെ വാക്സില്‍ വികസിപ്പിക്കുന്നതിന് വിവിധ രാജ്യങ്ങള്‍ അഹോരാത്രം പരിശ്രമിക്കുകയാണ്.