വത്തിക്കാൻ സിറ്റി : ദീപാവലി ആഘോഷങ്ങൾക്ക് ആശംസകൾ അറിയിച്ച് വത്തിക്കാൻ. ഒന്നും രണ്ടും കൊവിഡ് തരംഗങ്ങൾ ജനങ്ങളുടെ ജീവിതം കീഴ്‌മേൽ മറിച്ചു. ഹിന്ദുക്കളും ക്രിസ്‌ത്യൻ ജനതയും ചേർന്ന് പ്രവർത്തിച്ചാൽ ഈ പ്രതിസന്ധി ഘട്ടത്തില്‍ ജനങ്ങളുടെ ഉള്ളിൽ പ്രകാശം പടർത്താൻ സാധിക്കും - സന്ദേശത്തില്‍ പറയുന്നു.
പ്രതിസന്ധിഘട്ടങ്ങളെ തരണം ചെയ്യാനുള്ള ഊർജം ഇത്തരത്തിലുള്ള ആചാരാനുഷ്ഠാനങ്ങളിലൂടെ ജനതയ്‌ക്ക് ലഭിക്കുന്നു. ക്രൈസ്‌തവരും ഹിന്ദുക്കളും അത്തരത്തിൽ ജനങ്ങളുടെ ജീവിതം പ്രകാശപൂരിതമാക്കാൻ ആചാരങ്ങൾ പതിവ് തെറ്റാതെ നടത്തിവരുന്നു.
READ MORE: ഫ്രാൻസിസ് മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി
ഇങ്ങനെയുള്ള ആഘോഷങ്ങളിലൂടെ ജനങ്ങൾക്ക് അവരുടെ ജീവിതത്തിൽ പ്രതീക്ഷയുടെ കിരണം ഉദിക്കുന്നത് കാണാൻ സാധിക്കും’ - വത്തിക്കാന്‍ പറയുന്നു.
നവംബർ നാലിനാണ് ഇന്ത്യയിൽ ദീപാവലി ആഘോഷിക്കപ്പെടുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി പോപ്പുമായി കൂടിക്കാഴ്‌ച നടത്തിയതിന് ശേഷമാണ് ദീപാവലി ആശംസ പുറത്തുവന്നത്.
ഇന്ത്യന്‍ സമയം ശനിയാഴ്‌ച ഉച്ചയ്ക്ക് 12നാണ് ഫ്രാൻസിസ് മാര്‍പാപ്പയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ കൂടിക്കാഴ്‌ച നടത്തിയത്. അരമണിക്കൂറാണ് ചര്‍ച്ചയ്ക്ക് നിശ്ചയിച്ചിരുന്നതെങ്കിലും ഒന്നേകാല്‍ മണിക്കൂറോളം ഇരുവരും സംഭാഷണത്തില്‍ ഏര്‍പ്പെട്ടു. മാര്‍പാപ്പയെ നരേന്ദ്രമോദി ഇന്ത്യയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.