പാരിസ്: രാജ്യത്തെ സാംസ്‌കാരിക കേന്ദ്രങ്ങള്‍ സംരക്ഷിക്കണമെന്ന് ഇറാനും അമേരിക്കയ്‌ക്കയും നിര്‍ദേശം നല്‍കി ഐക്യരാഷ്‌ട്രസഭയുടെ ഭാഗമായ യുനസ്‌കോ. സാംസ്‌കാരിക കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ ഇറാഖിലെ 52 സ്ഥലങ്ങളെ തങ്ങള്‍ ലക്ഷ്യം വച്ചിട്ടുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ പ്രസ്‌താവനയ്‌ക്ക് പിന്നെലെയാണ് യുനസ്‌കോ ഡയറക്‌ടര്‍ ജനറല്‍ ആന്‍ഡ്രെ അസൗലി ഇരു രാജ്യങ്ങള്‍ക്കും നിര്‍ദേശം നല്‍കിയത്. ഇറാന്‍ സൈനികതലവന്‍ ഖാസിം സുലൈമാനിയെ വ്യോമാക്രമണത്തിലൂടെ വധിച്ച അമേരിക്കയ്ക്ക് തക്കതായ മറുപടി നല്‍കുമെന്ന ഇറാന്‍റെ മുന്നറിയിപ്പിന് പിന്നാലെയാണ് ഇറാനിലെ സ്ഥലങ്ങള്‍ ലക്ഷ്യം വച്ചിട്ടുണ്ടെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയത്.
ജനങ്ങള്‍ തമ്മിലുള്ള ഐക്യത്തിന്‍റെയും, സമാധാനത്തിന്‍റെയും അടയാളമായ സാംസ്‌കാരിക കേന്ദ്രങ്ങള്‍ സംരക്ഷിക്കണം. ഒരു രാജ്യാന്തര സംഘടന എന്ന നിലയില്‍ അവയുടെ സംരക്ഷണം ഉറപ്പുവരുത്തേണ്ടത് യുനസ്‌കോയുടെ ചുമതലയാണെന്നും ആന്‍ഡ്രെ അസൗലി അഭിപ്രായപ്പെട്ടു. ഇറാന്‍ അംബാസിഡര്‍ അഹമ്മദ് ജലാലിയുമായും യുനസ്‌കോ ഡയറക്‌ടര്‍ ജനറല്‍ കൂടികാഴ്‌ച നടത്തി. മേഖലയിലെ സാഹചര്യം കൂടികാഴ്‌ചയില്‍ ചര്‍ച്ചയായി.