ജനീവ: രാജ്യത്ത് വ്യാപകമായി മനുഷ്യാവകാശ ലംഘനങ്ങൾ ഉണ്ടാകുമെന്ന ഭീതി നിലനിൽക്കേ താലിബാനുമായി ചർച്ചയ്‌ക്ക് തയാറാണെന്ന് ഐക്യരാഷ്‌ട്ര സഭ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ്.
എന്നാൽ താലിബാനുമായി താൻ നേരിട്ട് സംസാരിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും, ഇവരുമായി അടുത്ത ബന്ധം പുലർത്തുന്ന അഫ്‌ഗാൻ സ്വദേശികള്‍ മുഖേന ഐക്യരാഷ്‌ട്ര സഭ നിലപാട് അറിയിക്കുമെന്നും ഗുട്ടെറസ് പറഞ്ഞു. മനുഷ്യാവകാശങ്ങളെ, പ്രത്യേകിച്ച് സ്ത്രീകളുടെ അവകാശങ്ങളെ മാനിക്കണമെന്നും തീവ്രവാദം തടയണമെന്നതുമാണ് പ്രധാന ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ALSO READ: ആർക്കും കീഴടങ്ങാത്ത അഞ്ച് സിംഹങ്ങളുടെ താഴ്‌വര, 'പഞ്ച്ഷിർ'
മുൻ അഫ്‌ഗാൻ സർക്കാരിനും മറ്റ് രാജ്യങ്ങൾക്കും താലിബാനുമായി സുഗമമായ ചർച്ചകൾ നടത്തുന്നതിനും, കാബൂളിൽ സർക്കാർ രൂപീകരണത്തിനായി ഖത്തർ നടത്തുന്ന പരിശ്രമങ്ങളിൽ എല്ലാ പിന്തുണയും നൽകുമെന്നും ഗുട്ടെറസ് പറഞ്ഞു.