ജെനീവ: ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിന ഫാസോയിലെ മുസ്ലീം പള്ളിക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് അപലപിച്ചു. ആക്രമണത്തില്‍ പതിനാറ് പേര്‍ മരിക്കുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്.
ആക്രമണത്തില്‍ പതിമൂന്ന് പേര്‍ സംഭവസ്ഥലത്തും മൂന്ന് പേര്‍ ആശുപത്രിയിലുമാണ് മരിച്ചത്. ആയുധ ധാരികളായ അക്രമി സംഘം പള്ളിയില്‍ അതിക്രമിച്ച് കയറുകയും വെടിയുതിര്‍ക്കുകയുമായിരുന്നെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പരിക്കേറ്റവർക്ക് വേഗത്തിൽ സുഖം പ്രാപിക്കാൻ ഗുട്ടെറസ് ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹത്തിന്‍റെ വക്താവ് സ്റ്റീഫൻ ഡുജാരിക്ക് പ്രസ്താവനയിൽ പറഞ്ഞു.