ETV Bharat / international

ഉക്രൈൻ പ്രസിഡന്‍റിന്‍റെ ഭാര്യക്ക് കൊവിഡ് - Ukrain

870 മരണമടക്കം 29,000 കൊവിഡ് കേസുകളാണ് ഉക്രൈനിൽ ഇതുവരെ റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്

ഉക്രൈൻ  ഉക്രൈൻ രാഷ്‌ട്രപതി  കൊവിഡ് 19  ഉക്രൈൻ പ്രസിഡന്‍റ്  Ukrainian President  Ukrain  coronavirus
ഉക്രൈൻ പ്രസിഡന്‍റിന്‍റെ ഭാര്യക്ക് കൊവിഡ്
author img

By

Published : Jun 12, 2020, 7:18 PM IST

കൈവ്: ഉക്രൈൻ പ്രസിഡന്‍റ് വ്‌ലാഡിമര്‍ സെലൻസ്‌കിയുടെ ഭാര്യ ഒലേന സെലെൻസ്‌കിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഭര്‍ത്താവിനും മക്കൾക്കും കൊവിഡ് നെഗറ്റീവാണെന്ന് കണ്ടെത്തിയതായും ഒലേന ഇൻസ്റ്റഗ്രാമില്‍ കുറിച്ചു. ആരോഗ്യ സ്ഥിതി സാധാരണമാണെന്നും കുടുംബാംഗങ്ങളെ രോഗത്തില്‍ നിന്ന് രക്ഷിക്കാൻ ഒറ്റപ്പെട്ടാണ് കഴിയുന്നതെന്നും അവര്‍ അറിയിച്ചു.

അതേസമയം 870 മരണമടക്കം 29,000 കൊവിഡ് കേസുകളാണ് ഉക്രൈനിൽ ഇതുവരെ റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. മെയ്‌ അവസാനത്തോടെ രാജ്യത്ത് ലോക്ക് ഡൗൺ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയിട്ടുണ്ട്. പൊതുഗതാഗതം പുനരാരംഭിക്കുകയും മാളുകളും ജിമ്മുകളും വീണ്ടും തുറന്ന് പ്രവര്‍ത്തിക്കുകയും ചെയ്‌തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.