ലണ്ടൻ: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ യുകെയിൽ 11,007 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഫെബ്രുവരിയ്‌ക്ക് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന കണക്കാണിത്. കൊവിഡ് വൈറസിന്‍റെ വ്യാപനശേഷി കൂടിയ ഡെൽറ്റ വേരിയന്‍റ് ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയതിനെത്തുടർന്ന് ഫെബ്രുവരി അവസാനം മുതൽ ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുടെ എണ്ണം ബ്രിട്ടൻ സ്ഥിരീകരിച്ചതായാണ് റിപ്പോർട്ടുകൾ. ആയിരത്തിലധികം ആളുകൾ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
ALSO READ: 'ഡെൽറ്റ പ്ലസ്' വേരിയന്‍റ് മഹാരാഷ്‌ട്രയിൽ മൂന്നാം തരംഗം സൃഷ്‌ടിച്ചേക്കുമെന്ന് ആരോഗ്യ വകുപ്പ്
യുകെയിൽ ആദ്യമായി തിരിച്ചറിഞ്ഞ ആൽഫ സ്‌ട്രെയിനിനേക്കാൾ വ്യാപനശേഷി കൂടിയ 'ഡെൽറ്റ വേരിയന്‍റാണ് പുതിയതായി രോഗം സ്ഥിരീകരിച്ചവരിൽ 90 ശതമാനത്തിലധികവും. വാക്‌സിൻ സ്വീകരിച്ചട്ടില്ലാത്ത ചെറുപ്പക്കാർക്കിടയിലാണ് രോഗം കൂടുതാലായി കണ്ട് വരുന്നതെന്ന് റിപ്പോർട്ടുകൾ.
18 വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും വാക്‌സിൻ നൽകാൻ അധികൃതർ നടപടികൾ സ്വീകരിച്ചുവരുന്നു. 40 വയസിന് മുകളിലുള്ളവർക്ക് വാക്‌സിന്‍റെ രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള 12 ആഴ്ചയിൽ മുതൽ എട്ട് ആഴ്‌ചയായി കുറയ്‌ക്കും.