ETV Bharat / international

യുകെയിലെ കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് വൈകിയേക്കും: ബോറിസ് ജോൺസൺ - യുകെ കൊവിഡ് നിയന്ത്രണങ്ങൾ

രാജ്യത്ത് വീണ്ടും കൊവിഡ് വ്യാപനം രൂക്ഷമായതോടെ കഴിഞ്ഞ ഒരാഴ്‌ചയ്ക്കിടെ യുകെയിൽ അമ്പതിനായിരത്തിൽ കൂടുതൽ പേരാണ് കൊവിഡ് ബാധിച്ച് ചികിത്സ തേടിയത്.

UK Covid  UK Covid news  UK Covid restrictions  UK Covid spread  delta covid in uk  യുകെ കൊവിഡ്  യുകെ കൊവിഡ് വാർത്ത  യുകെ കൊവിഡ് വ്യാപനം  യുകെ കൊവിഡ് നിയന്ത്രണങ്ങൾ  യുകെയിൽ ഡെൽറ്റ കൊവിഡ്
ബോറിസ് ജോൺസൺ
author img

By

Published : Jun 14, 2021, 4:27 PM IST

ലണ്ടൻ: ബ്രിട്ടണിൽ നിലവിലുള്ള കൊവിഡ് നിയന്ത്രണങ്ങൾ തുടരാൻ സാധ്യത. കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ കണക്കുകൾ പരിശോധിച്ച് വരികയാണ് എന്നായിരുന്നു പ്രധാനമന്ത്രി ബോറിസ് ജോൺസൺ കോൺവാളിൽ നടന്ന ജി-7 ഉച്ചകോടിയിൽ വച്ച് മാധ്യമങ്ങളോട് പറഞ്ഞത്.

രാജ്യത്തെ നിലവിലെ കൊവിഡ് വ്യാപനത്തിൽ തികച്ചും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പബ്ബുകൾ, റസ്റ്റോറന്‍റുകൾ, നൈറ്റ് ക്ലബുകൾ എന്നിവയിലെയും വിവാഹ ചടങ്ങുകൾ, ശവസംസ്‌കാര ചടങ്ങുകൾ എന്നിവയിലെയും നിയന്ത്രണങ്ങൾ ജൂൺ 21ന് പിൻവലിക്കാനിരിക്കെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

കഴിഞ്ഞ ഏതാനും ആഴ്‌ചകളായി യുകെയിൽ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഡെൽറ്റ വകഭേദം എന്നറിയപ്പെടുന്ന ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസാണ് പുതിയതായി ചികിത്സയ്‌ക്കെത്തുന്ന ഭൂരിഭാഗം രോഗികളിലും കണ്ടെത്തുന്നത്. ഞായറാഴ്‌ച മാത്രം 7,500ഓളം പേർക്കാണ് രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഒരാഴ്‌ചയിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 50,000 കടന്നു.

Also Read: കൊവിഡ് : അന്വേഷണവുമായി സഹകരിക്കണമെന്ന് ചൈനയോട് ലോകാരോഗ്യ സംഘടന

ലോകത്തിലെ തന്നെ ഏറ്റവും മികച്ച രീതിയിൽ വാക്‌സിനേഷൻ നടന്നുവരുന്ന രാജ്യമായ യുകെയിലെ ഇത്തരം കൊവിഡ് വ്യാപനം ലോകമെമ്പാടും ആശങ്കയുളവാക്കുന്നതാണ്. രാജ്യത്ത് ഇതുവരെ 78.9 ശതമാനം പ്രായപൂർത്തിയായവർക്ക് ഒന്നാം ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട് എന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. അതേസമയം രാജ്യത്തെ ആകെ 56 ശതമാനം പേർക്ക് രണ്ട് ഡോസ് വാക്‌സിനും ലഭിച്ചു.

പുതിയതായി കണ്ടെത്തിയ ഡെൽറ്റ വകഭേദം മറ്റ് കൊവിഡ് വൈറസുകളേക്കാൾ 60 ശതമാനം പകർച്ചാശേഷിയുള്ളതാണെന്നും നിലവിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്‌തതിൽ 90 ശതമാനവും ഡെൽറ്റ വകഭേദമാണെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. വാക്‌സിൻ സ്വീകരിക്കുന്നതിലൂടെ രോഗത്തിന്‍റെ കാഠിന്യം കുറയുക മാത്രമാണെന്നും രോഗം വരില്ലെന്നോ മറ്റുള്ളവരിലേക്ക് പകരില്ല എന്നോ ഒരു ഉറപ്പും ഇല്ലെന്നും ഉദ്യോഗസ്ഥർ ഓർമിപ്പിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.