ലണ്ടൻ: യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ന് കൊവിഡ് വാക്‌സിൻ സ്വീകരിക്കും. യുകെയിൽ നിലവിൽ 50 വയസിനു മുകളിലുള്ളവർക്ക് കുത്തിവയ്പ്പ് നൽകുന്നുണ്ട്. അസ്ട്രാസെനെക്ക വാക്‌സിനാണ് ബോറിസ് സ്വീകരിക്കുന്നത്. ആസ്ട്രാസെനെക്ക വാക്‌സിൻ സ്വീകരിച്ചവരിൽ ചിലർക്ക് രക്തം കട്ടപിടിക്കുന്നതിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിരിന്നു. യുകെയിൽ 25 ദശലക്ഷത്തിലധികം പേർ കൊവിഡ് വാക്‌സിന്‍റെ ആദ്യ ഡോസ് സ്വീകരിച്ചിട്ടുണ്ട്. 1.7 ദശലക്ഷത്തിലധികം പേർ രണ്ടാമത്തെ കുത്തിവയ്പ്പും സ്വീകരിച്ചു.
യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ന് കൊവിഡ് വാക്‌സിൻ സ്വീകരിക്കും
യുകെയിൽ 25 ദശലക്ഷത്തിലധികം പേർ കൊവിഡ് വാക്‌സിന്‍റെ ആദ്യ ഡോസ് സ്വീകരിച്ചിട്ടുണ്ട്. 1.7 ദശലക്ഷത്തിലധികം പേർ രണ്ടാമത്തെ കുത്തിവയ്പ്പും സ്വീകരിച്ചു