ലണ്ടന്‍: കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് സഹപ്രവർത്തകയെ ചുംബിച്ച സംഭവത്തിൽ ആരോഗ്യ സെക്രട്ടറി സ്ഥാനം രാജിവെച്ച് മാറ്റ് ഹാൻകോക്ക്. രാജ്യം കൊവിഡ് പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തിൽ കൊവിഡ് നിയമങ്ങൾ പാലിക്കുന്നതിൽ തനിക്ക് വീഴ്ച പറ്റിയതായും മാപ്പ് ചോദിക്കുന്നതായും ഹാൻകോക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന് അയച്ച കത്തിൽ പറഞ്ഞു.
Also read: 'പ്രധാനമന്ത്രിയുടെ സർവകക്ഷിയോഗം വെറും നാടകം', പാക് വിദേശകാര്യമന്ത്രി
ചുംബനത്തില്‍ വീണു
ട്വിറ്ററിലൂടെയാണ് രാജി വെയ്ക്കുന്ന കാര്യം ഹാൻകോക്ക് പ്രഖ്യാപിച്ചത്. കൂടാതെ രാജ്യത്തിന്‍റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെയും ഹാന്‍കോക്ക് കത്തിലൂടെ അഭിനന്ദിച്ചു. കൺസർവേറ്റീവ് പാർട്ടി എംപി ഗിന കൊളഡാഞ്ചലോയെ ഹാൻകോക്ക് ചുംബിക്കുന്ന ചിത്രങ്ങൾ ദി സൺ ദിനപത്രമാണ് പുറത്തുവിട്ടത്.
- — Matt Hancock (@MattHancock) June 26, 2021 " class="align-text-top noRightClick twitterSection" data="
— Matt Hancock (@MattHancock) June 26, 2021
">— Matt Hancock (@MattHancock) June 26, 2021
സംഭവം വന്‍ വിവാദമാവുകയും പൊതുജനവിശ്വാസം ദുർബലപ്പെടുത്തിയതിന് രാജിവെക്കാൻ പ്രതിപക്ഷത്തിൽ നിന്നും ഹാന്‍കോക്കിന്‍റെ ടോറി പാർട്ടിയിൽ നിന്നും സമ്മർദമുണ്ടായി. വിവാഹിതയായ ഗിന കൊളഡാഞ്ചലോയുമായുള്ള ഹാന്‍കോക്കിന്‍റെ വിവാഹേതര ബന്ധത്തിന്‍റെ തെളിവുകളാണ് 'ദി സൺ' പുറത്തുവിട്ട ചിത്രങ്ങൾ.
ഹാൻകോക്ക് ആരോഗ്യവിദഗ്ദയായ മാർത്തയെയാണ് വിവാഹം കഴിച്ചത്. മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയാണ് 2018 ൽ ആരോഗ്യ സെക്രട്ടറിയായി ഹാൻകോക്കിനെ നിയമിച്ചത്. സാജിദ് ജാവിദ് പുതിയ ആരോഗ്യ സെക്രട്ടറിയായി ചുമതലയേൽക്കും.