ലണ്ടൻ: കൊവിഡ് 19 വ്യാപനം തടയാൻ ലോക്ക് ഡൗൺ മൂന്ന് ആഴ്‌ചത്തേക്ക് കൂടി നീട്ടിയതായി യു.കെ. നിലവിലുള്ള നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നത് പൊതുജനാരോഗ്യത്തെയും രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയെയും ബാധിക്കുമെന്നാണ് വിദഗ്‌ധ സംഘത്തിന്‍റെ കണ്ടെത്തല്‍. അതിനാല്‍ നിലവിലെ നിയന്ത്രണങ്ങൾ മൂന്നാഴ്‌ച കൂടി തുടരുമെന്ന് യു.കെ വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് അറിയിച്ചു.
രാജ്യത്ത് കൊവിഡ് മരണങ്ങളുടെ എണ്ണം, രോഗവ്യാപനത്തിന്‍റെ തോത്, നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം എന്നിവയില്‍ കുറവുണ്ടാവുകയും കൊവിഡ് പരിശോധിക്കാനും ചികിത്സിക്കാനും മതിയായ സൗകര്യങ്ങളുണ്ടാവുകയും രണ്ടാമതൊരു രോഗവ്യാപനത്തിന് സാധ്യതയില്ലെന്ന് ഉറപ്പാക്കുകയും ചെയ്‌താല്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതുവരെ 13,729 മരണങ്ങളടക്കം 103,000 കൊവിഡ് 19 കേസുകളാണ് ബ്രിട്ടനില്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്.