ETV Bharat / international

ബ്രിട്ടണില്‍ 19,114 പുതിയ കൊവിഡ് രോഗികള്‍ - യുകെ കൊവിഡ് വാര്‍ത്തകള്‍

കൊവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 3,911,573 ആയി

uk covid update  uk news  covid in uk  covid latest news  കൊവിഡ് വാര്‍ത്തകള്‍  യുകെ കൊവിഡ് വാര്‍ത്തകള്‍  ബ്രിട്ടണ്‍ കൊവിഡ് വാര്‍ത്തകള്‍
ബ്രിട്ടണില്‍ 19,114 പുതിയ കൊവിഡ് രോഗികള്‍
author img

By

Published : Feb 6, 2021, 4:05 AM IST

ലണ്ടൻ: രാജ്യത്ത് 19,114 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ബ്രിട്ടണില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 3,911,573 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,014 മരണവും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആകെ 111,264 കൊവിഡ് രോഗികളാണ് രാജ്യത്ത് മരിച്ചത്. രോഗം സ്ഥിരീകരിച്ച് 28 ദിവസത്തിനുള്ളില്‍ മരിച്ചവരുടെ കണക്ക് മാത്രമാണിത്.

കൊവിഡ് പ്രതിരോധ മരുന്ന് വിതരണം രാജ്യത്ത് ശക്തമായി തുടരുന്നുണ്ട്. 50 വയസും അതിൽ കൂടുതലുമുള്ള എല്ലാവര്‍ക്കും മെയ് മാസത്തോടെ ആദ്യ ഡോസ് കൊവിഡ് മരുന്ന് നല്‍കാമെന്നാണ് സര്‍ക്കാര്‍ കണക്ക് കൂട്ടുന്നത്. ഔദ്യോഗിക കണക്കുകൾ പ്രകാരം ഏകദേശം 11 ദശലക്ഷം ആളുകൾക്ക് കൊവിഡ് പ്രതിരോധ മരുന്ന് നല്‍കിയിട്ടുണ്ട്.

ഫെബ്രുവരി പകുതിയോടെ മുൻഗണന പട്ടികയിലുള്ള 15 ദശലക്ഷം ആളുകള്‍ക്കും മരുന്ന് നല്‍കാനാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. രോഗം സ്ഥിരീകരിച്ചതിന് ശേഷമുള്ള മൂന്നാം ഘട്ട ലോക്ക് ഡൗണാണ് രാജ്യത്ത് പുരോഗമിക്കുന്നത്. സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലും സമാനമായ നിയന്ത്രണ നിലവിലുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.