ലണ്ടൻ: ബ്രിട്ടണിൽ കൊവിഡ് മരണസംഖ്യ 18,000 കടന്നു. 24 മണിക്കൂറിനുള്ളിൽ 759 മരണങ്ങളാണ് റിപ്പോർട്ട് ചെയ്‌തത്. 18,100 പേരാണ് ചികിത്സയിലിരിക്കെ മരിച്ചത്. 4,451 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 1,33,495 ആയി ഉയർന്നു. ബ്രിട്ടണിലെ സംരക്ഷണ കേന്ദ്രങ്ങളിലും, വീടുകളിലും കൊവിഡ് ബാധിച്ച് മരിച്ചവരുടെ ഈ മാസത്തെ കണക്കെടുത്താൽ ഔദ്യോഗിക കണക്കുകളേക്കാൾ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിലയിരുത്തൽ. കൊവിഡ് മഹാമാരി ബ്രിട്ടണെ വലിയ രീതിയിൽ ബാധിച്ചതായും എന്നാൽ സർക്കാർ നടപ്പാക്കിയ സാമൂഹിക അകലം പോലെയുള്ള നടപടികൾ പ്രശംസനീയമാണെന്നും ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞു.
ബ്രിട്ടണിൽ കൊവിഡ് മരണസംഖ്യ 18,000 കടന്നു - ബ്രിട്ടൺ കൊവിഡ് മരണസംഖ്യ
24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്‌തത് 759 മരണങ്ങൾ. ആകെ രോഗികളുടെ എണ്ണം 1,33,495