ETV Bharat / international

യുകെയില്‍ 148 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു; ആകെ കൊവിഡ് മരണം 44,798 - UK COVID-19

രാജ്യത്ത് 288,953 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്

കൊവിഡ് മരണം  കൊവിഡ് യുകെ  ബ്രിട്ടൻ  UK coronavirus related deaths  coronavirus  UK COVID-19  COVID-19 death toll
യുകെയില്‍ 148 പേര്‍ കൂടി മരിച്ചു; ആകെ കൊവിഡ് മരണം 44,798
author img

By

Published : Jul 12, 2020, 8:26 AM IST

ലണ്ടൻ: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ യുകെയില്‍ 148 കൊവിഡ് മരണങ്ങൾ റിപ്പോര്‍ട്ട് ചെയ്‌തു. കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തതിനേക്കാൾ മൂന്നിരട്ടി വർധനവാണിതെന്ന് രാജ്യത്തെ ആരോഗ്യ സാമൂഹിക വകുപ്പ് അറിയിച്ചു. വെള്ളിയാഴ്‌ച 48 കൊവിഡ് മരണങ്ങൾ മാത്രമായിരുന്നു റിപ്പോര്‍ട്ട് ചെയ്‌തത്. രാജ്യത്ത് 44,798 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.

ശനിയാഴ്‌ച യുകെയില്‍ 820 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോര്‍ട്ട് ചെയ്‌തു. വെള്ളിയാഴ്‌ച 512 പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ 288,953 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്. ഇംഗ്ലണ്ടിൽ പബ്ബുകൾ, കഫേകൾ, ബാറുകൾ, ഹോട്ടലുകൾ എന്നിവ വീണ്ടും തുറക്കാൻ സർക്കാർ അനുമതി നൽകിയതിന് തൊട്ടുപിന്നാലെയാണ് കൊവിഡ് കേസുകളിലും എണ്ണത്തിലും മരണങ്ങളിലും വര്‍ധനയുണ്ടായിരിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.